Advertisment

ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍.

author-image
admin
New Update

റിയാദ് : ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകണ്‍വന്‍ഷന്‍ നടത്തി. കൊല്ലം, മാവേലിക്കര, ആലപ്പുഴ തുടങ്ങിയ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്തികളായ എന്‍ കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

Advertisment

publive-image

ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്യുന്നു.

ഈ തെരെഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധ്യപത്യവും മതേതരത്വം സംരക്ഷിക്കാന്‍ കിട്ടുന്ന അവസരം ആണ് എന്ന് യോഗം അഭിപ്രായപെട്ടു. വര്‍ഗിയ ഫാസിസ്റ്റുകളെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്ന് യോഗം ആഹ്വാനം ചെയ്തു.

publive-image

മലാസിലെ അല്‍ മാസ് ആഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി ഷാജി കുന്നിക്കോട് മുഖ്യ പ്രഭാഷണം നടത്തി. സജി കായംകുളം, സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, ഷാനവാസ് മുനമ്പത്ത്, നാസര്‍ ലൈസ്, ജെറിന്‍, മജീദ് മൈത്രി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ ധനകാര്യമന്ത്രിയും ദിര്‍ഘകാലം നിയമസഭ സാമാജികനുമായ കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനവും രേഖപ്പെടുത്തി. വിവിധ ജില്ലാ കമ്മററി പ്രസിഡന്റുമാരും ചടങ്ങില്‍ സംബന്ധിച്ചു.

ഷാജി റാവുത്തര്‍, സത്താര്‍ ഓച്ചിറ, മുഹമ്മദ് ഹാഷിം, അന്‍സാരി തെ•ല, ഷാജഹാന്‍ കോയിവിള എന്നിവര്‍ നേത്രത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷെഫീഖ് പുരക്കുന്നില്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഷീദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

 

Advertisment