Advertisment

അതിജീവനത്തിനായി കൂടെയുണ്ട്" ഒഐസിസി ഇൻകാസ് ഗ്ലോബൽ ഫോറം വെബിനാർ സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

ഗള്‍ഫ്‌:  ഈ കോവിഡ് കാലത്തു വിവിധ ജിസിസി രാജ്യങ്ങളിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി ആരംഭിച്ച കൂട്ടായ്മയാണ്  വേൾഡ് ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ് ഗ്ലോബൽ ഫോറം.

Advertisment

publive-image

സമാനതകളില്ലാത്ത സന്നദ്ധ പ്രവർത്തനങ്ങളാണ് വിവിധ രാജ്യങ്ങളിൽ ഈ കൂട്ടായ്മയിലെ സാധരണക്കാരായഅംഗങ്ങളുടെ നേതൃത്വത്തിൽ നടന്നത്. പ്രയാസപ്പെടുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുക..വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട്നാട്ടിലേക്ക് പോകാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന ആളുകളുടെ യാത്ര എളുപ്പമാക്കുക, സൗജന്യമായി ടിക്കറ്റ് നൽകുക..തുടങ്ങിയ പ്രവർത്തങ്ങൾക്കാണ് ഈ കൂട്ടായ്മ നേതൃത്വം നൽകിയത്..

"കൂടണയാൻ മാത്രമല്ല" നിലവിൽ പ്രവാസികൾ നിലകൊള്ളുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ട് ഈ മഹാമാരിയെയും അതിലൂടെയുണ്ടായപ്രതിസന്ധികളെയും അതിജീവിക്കാനും  "കൂടെയുണ്ട് "എന്ന സന്ദേശം നൽകികൊണ്ടാണ് വിവിധ രാജ്യങ്ങളിലെ പ്രവാസികൾക്ക് വേണ്ടി പവർ അപ്പ് വേൾഡ്കമ്മ്യൂണിറ്റിയുമായി സഹകരിച്ചുകൊണ്ട് ഒഐസിസി ഇൻകാസ് ഗ്ലോബൽ ഫോറം വെബിനാർസംഘടിപ്പിച്ചത്..വെബിനാർ വിടി ബൽറാം MLA ഉദ്‌ഘാടനം ചെയ്തു

പ്രശസ്ത ഇന്റർനാഷണൽ ട്രൈനർ MA റഷീദ് ആണ് ക്ലാസ് നയിച്ചു ഈ മഹാമാരിയെ അതിജീവിക്കാൻ പ്രവാസികളുടെ വ്യക്തി-ബിസിനസ്-തൊഴിൽ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു..

കൂടണയാൻ മാത്രമല്ല അതിജീവിക്കാനും കൂടെയുണ്ട് എന്നത് ഏറെ ഹൃദ്യമായി ഒപ്പം ഉണ്ട് എന്നപ്രഖ്യാപനമാണെന്നും ഈ കോവിഡ് കാലത്തു ഒഐസിസി ഇൻകാസ് യൂത്ത് വിങ് എന്നീ സംഘടനകൾഒരുമിച്ചു കൊണ്ട് വിവിധ ജിസിസി രാജ്യങ്ങളിൽ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും വെബിനാർ ഉദ്‌ഘാടനം ചെയ്ത വി ടി ബൽറാം എം എല്‍ എ പറഞ്ഞു..

ഒഐസിസി ബഹ്‌റൈൻ യൂത്ത് വിങ് സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ച ചടങ്ങിൽകെപിസിസി വിചാർവിഭാഗ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് താഹിന ടീച്ചർ നന്ദി പറഞ്ഞു.. ജിജോ ചിറക്കൽ  (യു.എ.ഇ യൂത്ത് വിങ് ജനറൽ സെക്രട്ടറി)

അഷ്‌റഫ് വടകര (ഖത്തർ ഒഐസിസി), ജവാദ് വക്കം (ബഹ്‌റൈൻ ഒഐസിസി ), കൃഷ്ണൻ കടലുണ്ടി(കുവൈറ്റ്ഒഐസിസി), അബ്ദുള്ള വല്ലാഞ്ചിറ (റിയാദ് ഒഐസിസി), ഫൈസൽ കണ്ണോത് (ദുബായ് ഇൻകാസ്), അനീഷ് കടവിൽ( ഒമാൻ ഒഐസിസി), അഷ്‌റഫ് ഏറമ്പത്ത് ,നാസർ വണ്ടൂർ,റഷീദ് എംപി,വലീദ് പിഎ,ഹൈഫ,ഇസ്മായിൽ,നൗഷാദ് (പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റി) എന്നിവർ ആശംസ അറിയിച്ചു..

റിയാദ് ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസൽ ബാഹസ്സൻ ,പ്രമോദ് പൂപ്പാല, സൽമാനുൽഫാരിസ്, ഫിറോസ് അറഫ, ഷംസുദ്ദീൻ വിടി തുടങ്ങിയവർ നേതൃത്വം നൽകി...

Advertisment