Advertisment

ഒഐസിസി കുവൈറ്റ് ഒരുക്കിയ പുരസ്‌ക്കാര സന്ധ്യ 2019 സമീപകാലത്ത് കുവൈറ്റ് കണ്ട ഏറ്റവും മികച്ച സംസ്‌ക്കാരിക പരിപാടിയായി ;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു ; വര്‍ഗീയ ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാടി വിജയിക്കുമെന്ന് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :  ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഒഐസിസി കുവൈറ്റ് ഒരുക്കിയ പുരസ്‌ക്കാര സന്ധ്യ 2019 സമീപകാലത്ത് കുവൈറ്റ് കണ്ട ഏറ്റവും മികച്ച സംസ്‌ക്കാരിക പരിപാടിയായിരുന്നു . സംഘാടകരെ അനുമോദിച്ച് മുഖ്യാതിഥികളും . ശനിയാഴ്ച്ച വൈകിട്ട് മറീനാഹോള്‍ അബ്ബാസിയയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒഐസിസി ജനറല്‍ സെക്രട്ടറി ബിഎസ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒഐസിസി ദേശീയ അധ്യക്ഷന്‍ വര്‍ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു.

Advertisment

publive-image

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലയാളികള്‍ വിശ്വപൗരന്മാരാണെന്നും ഭാവിക്കു വേണ്ടിയുള്ള കരുതല്‍ ഉണ്ടാകണമെന്നും അദ്ദേഹം പ്രവാസികളെ ഉദ്‌ബോധിപ്പിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണെന്നും കേരളത്തില്‍ മുതല്‍മുടക്കുന്ന പ്രവാസികള്‍ക്ക് ഒരാഴ്ച്ചകൊണ്ട് പദ്ധതികള്‍ നടപ്പിലാക്കാനുള്ള അനുവാദം നല്‍കാനായി സര്‍ക്കാരുകള്‍ ഗൗരവകരമായ ഇടപെടലുകള്‍ നടത്തണമെന്നും ഇതൊരു ഔദാര്യമല്ല, അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു .

publive-image

രാജ്യത്ത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഏകാധിപത്യമാണ് ഇന്ത്യയില്‍ നടപ്പാക്കുന്നതെന്നും മതന്യൂനപക്ഷങ്ങളെ പീഡിപ്പിച്ച് ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

publive-image

വര്‍ഗീയ ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാടുകയും അതില്‍ വിജയം കാണുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരളത്തില്‍ നടക്കുന്നത്. സത്യത്തോടും നീതിയോടും ഒപ്പം നില്‍ക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളതെന്ന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെ നേടിയ ഉജ്ജ്വല വിജയം നമുക്ക് കാട്ടിത്തരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശ്രീകണ്ഠന്‍ എംപി, വിഎസ് സിബി, ഷറഫുദ്ദീന്‍ കണ്ണേത്ത്. എബി വാരിക്കാട്‌, ചാക്കോ ജോര്‍ജ്ജ്കുട്ടി, വര്‍ഗീസ് മാരാമണ്‍. എന്നിവര്‍ സംസാരിച്ചു.

publive-image

പ്രഥമ രാജീവ് ഗാന്ധി പുരസ്‌ക്കാരത്തിന് നടിയും കോണ്‍ഗ്രസ് വക്താവുമായ നഗ്മയും , യുവ വ്യവസായി ജെഫ് ഉമ്മനും അര്‍ഹരായി. അവാര്‍ഡ് ജേതാക്കളെ ജയ്ഹിന്ദ് ടിവി ഡയറക്ടറും എന്‍ബിടിസി കുവൈറ്റ് മാനേജിംഗ് ഡയറക്ടറുമായ കെജിഎബ്രഹാം പൊന്നാട അണിയിച്ചു.

publive-image

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാഷ് അവാര്‍ഡും മോമെേെന്റായും നല്‍കി . ഒഐസിസി ട്രഷറര്‍ രാജീവ് നടുവിലേമുറി , ചടങ്ങില്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രദീപ്ബാബുവിന്റെയും മൃദുല വാര്യരുടെയും നേതൃത്വത്തില്‍ ഗാനമേളയും ഹാസ്യ പരിപാടിയും അരങ്ങേറി.

Advertisment