Advertisment

കോൺഗ്രസ്സിന്റെ വിജയം കുവൈറ്റിലും ആഘോഷമാക്കി ഒ ഐ സി സി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കോൺഗ്രസ്സിന്റെ വിജയം കുവൈറ്റിലും ആഘോഷമാക്കി ഒ ഐ സി സി കുവൈറ്റ്. ചെവ്വാഴ്ച്ച വൈകിട്ട് ഒ ഐ സി സിയുടെ ഓഫീസ് അങ്കണത്തിൽ ഒ ഐ സി സി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.2019 ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് അംഗങ്ങൾ വർധിത വിര്യത്തോടെ പ്രവർത്തന സജ്‌രാകാൻ തയ്യാറാകണമെന്നും , ഈ വിജയം പ്രവർത്തനങ്ങൾക്ക് ഊര്‍ജ്ജം നല്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഒ ഐ സി സി ദേശീയ ജനറൽ സെക്രട്ടറി ബിഎസ് പിള്ള, വർഗീസ് ജോസഫ് മാരമൺ, എംഎ നിസാം, സിബി മാളിയേക്കൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജോബിൻ, ജില്ലാ പ്രസിഡന്റ് മാരായ കൃഷ്ണൻ കടലുണ്ടി,അഡ്വ ബിജു ചാക്കോ, സണ്ണി മണർകാട്, വെൽഫയർ പ്രസിഡന്റ് ഹരിഷ് തൃപ്പൂണിത്തുറ, എന്നിവർ പ്രസംഗിച്ചു.

publive-image

നാഷണൽ ട്രഷറര്‍ രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു. തുടർന്നു മുദ്രാവാക്യങ്ങളും ആഘോഷങ്ങളുമായി അബാസിയായിലെ തെരുവുകളിൽ ജനങ്ങൾക്കായി യൂത്തുകോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.

publive-image

kuwait
Advertisment