Advertisment

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

New Update

കുവൈറ്റ്:- ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ എട്ട് വയസ്സു മാത്രം പ്രായമുള്ള പിഞ്ചുബാലികയെ ക്ഷേത്രത്തിനുള്ളിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടവരെയും, ഉത്തർപ്രദേശിൽ 18വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കുകയും, കുട്ടിയുടെ പിതാവിനെ അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ ബിജെപി എംഎല്‍എക്കും

യ്‌ക്കും, കൂട്ടാളികൾക്കെതിരെയും ശക്തമായ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ടും, പ്രതികളെ മുഴുവൻ സംരക്ഷിക്കുന്നബിജെപി ഗവൺമെന്റിന്റെ നടപടികളെ വിമർശിച്ചും, രാജ്യത്ത് വർദ്ധിച്ചു വരുന്ന അക്രമ- ബലാത്സംഗ-കൊലപാതകങ്ങൾക്കെതിരെ ജനമനസാക്ഷിയുണരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എഐസിസി പ്രസിഡന്റ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി ഡൽഹിയിൽ നടന്ന ജനകീയ സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് കുവൈറ്റ് ഒഐസിസി  യുടെ നേതൃത്വത്തിൽ പ്രവർത്തകർ അർദ്ധരാത്രിയിൽ മെഴുകുതിരി തെളിയിച്ച് "പ്രതിഷേധ ജ്വാല " സംഘടിപ്പിച്ചു.

publive-image

ഒഐസിസി ഓഫിസിൽ നടന്ന പ്രതിഷേധയോഗം പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര മെഴുകുതിരി തെളിയിച്ച് ഉൽഘാടനം ചെയ്തു.ഒഐസിസി നേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, ജോബിൻ ജോസ്, എബ്രഹാം മാലേത്ത്, സജി മണ്ഡലത്തിൽ, വർഗ്ഗീസ് പോൾ, അബ്രഹാം തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. ഇല്യാസ്, ഷബീർ, ചന്ദ്രമോഹൻ,ഈസ്മയിൽ, ഈപ്പൻ ജോർജ്ജ്, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നല്കി.

kuwait
Advertisment