Advertisment

ഒഐസിസി കുവൈറ്റ് കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് രജിസ്‌ട്രേഷന്‍ തുടങ്ങി; അയ്യായിരത്തോളം രജിസ്‌ട്രേഷന്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് നാഷണല്‍ കമ്മിറ്റിയും ബദൂര്‍ ട്രാവല്‍സുമായി സഹകരിച്ച് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഈ മാസം 10ന് മുമ്പ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു.

നാട്ടില്‍ ഉപരിപഠനത്തിനായും പരീക്ഷയ്ക്കായും പോകുന്ന കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, സന്ദര്‍ശക വിസാ കാലാവധി അവസാനിച്ചവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍രെയാണ് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏകദേശം അയ്യായിരത്തോളം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, കണ്‍വീനര്‍മാരായ ബിനു ചെമ്പാലയം, ബെക്കന്‍ ജോസഫ്, ജോയ് ജോണ്‍ തുരുത്തിക്കര, മനോജ് ചണ്ണപ്പേട്ട എന്നിവര്‍ അറിയിച്ചു.

Advertisment