Advertisment

ഡീന്‍ കുര്യാക്കോസ് ഇടപെട്ടു; കുവൈറ്റില്‍ ഫെബ്രുവരി മുതല്‍ ജോലി നഷ്ടപ്പെട്ട് കഷ്ടതയനുഭവിച്ച ഇടുക്കി സ്വദേശിനി നാടണഞ്ഞു

New Update

കുവൈറ്റ് : കുവൈറ്റില്‍ ഫെബ്രുവരി മുതല്‍ ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിച്ച ഇടുക്കി സ്വദേശിനി ഒടുവില്‍ നാടണഞ്ഞു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഉപ്പുതറ ചപ്പാത്ത് സ്വദേശിനി അഞ്ജുമോള്‍ നാട്ടിലെത്തിയത്.

Advertisment

publive-image

ഷാഫി പറമ്പിലിന്റെ യൂത്ത് കെയറിന്റെ ഭാഗമായി ഒഐസിസി കുവൈറ്റ് യൂത്ത് വിംഗും ഇടുക്കി അസോസിയേഷന്‍ കുവൈറ്റും ചേര്‍ന്നാണ് യാത്രക്കാവശ്യമായ ടിക്കറ്റിനുള്ള പണം നല്‍കി സഹായിച്ചത്.

ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് ഭാരവാഹികളായ ഇസ്മായില്‍ പാലക്കാട്, ട്യൂബിന്‍ കോടമുള്ളില്‍ തൊടുപുഴയും, ഇടുക്കി അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു സെബാസ്റ്റ്യനും വിമാനത്താവളത്തിലെത്തി അഞ്ജുവിനെ യാത്രയാക്കി.

നാട്ടിലെത്തിയ അഞ്ജു ഡീന്‍ കുര്യാക്കോസ് എംപിക്കും ഒഐസിസി ഭാരവാഹികള്‍ക്കും ഇടുക്കി അസോസിയേഷനും നന്ദി അറിയിച്ചു.

kuwait kuwait latest OICC KUWAIT
Advertisment