Advertisment

ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് ചികിത്സാ സഹായഫണ്ട് കൈമാറി

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

കുവൈറ്റ്: തിരുവനന്തപുരം ആര്‍സിസിയിൽ ചികിത്സയിൽ കഴിയുന്ന കാസർഗോഡ് സ്വദേശിയായ 5 വയസ്സ്കാരന് വേണ്ടി ഒഐസിസി യൂത്ത് വിംഗ് സമാഹരിച്ച ചികിത്സ സഹായഫണ്ട് ഒഐസിസി യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിൻ ജോസ് ഒഐസിസി നാഷണൽ പ്രസിഡണ്ട് ശ്രീ, വർഗ്ഗീസ് പുതുകുളങ്ങരക്ക് അബ്ബാസിയയിലെ ഒഐസിസി ഓഫീസിൽ വച്ച് കൈമാറി.

യൂത്ത് വിംഗ് നേതാക്കളായ ബൈജു പോൾ, ഷോബിൻ സണ്ണി, ഷബീർ കൊയിലാണ്ടി, ഇല്യാസ് പൊതുവാച്ചേരി, ഇസ്മായിൽ പാലക്കാട്, ബോണി കൊല്ലം, ജില്ലാ നേതാക്കളായ അക്ബർ വയനാട്, അർഷാദ് മലപ്പുറം, സിദ്ധിക് കണ്ണൂർ, മാണി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

Advertisment