Advertisment

മുൻ എം.പി ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണം: കുവൈറ്റ് ഒ .ഐ .സി .സി ഇടുക്കി ജില്ലാ കമ്മിറ്റി

New Update

കുവൈറ്റ്: സ്ത്രീകളെയും പെൺകുട്ടികളെയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയും പെൺകുട്ടികൾ രാഹുൽ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് അശ്ലീല പരാമർശം നടത്തുകയും ചെയ്ത മുൻ ഇടുക്കി എം .പി ജോയ്‌സ് ജോർജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്ന് കുവൈറ്റ് ഒ. ഐ. സി .സി. ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

മന്ത്രി എം.എം മണി ഉൾപ്പെടെ സദസ്സിലിരുന്ന് ഈ പരാമർശത്തിന് പിന്തുണയേകി കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ആസ്വദിച്ചു കുലുങ്ങിച്ചിരിക്കുകയും ചെയ്ത മുഴുവൻ പേർക്കെതിരെയും കേസെടുക്കണം.

വനിതാ കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. രാഹുൽ ഗാന്ധിയെ മാത്രമല്ല സ്ത്രീ സമൂഹത്തെയാകെ അവഹേളിച്ച മുൻ എം. പി യുടെ നടപടി രാഷ്ട്രീയ മാന്യതക്ക് നിരക്കാത്തതാണ് .

ജോയ്‌സിന്റെ മനസിലും സ്വഭാവത്തിലും വ്യക്തിത്വത്തിലും അടങ്ങിയിരിക്കുന്നതായ അശ്ലീലമാണ് പുറത്തുവന്നിരിക്കുന്നത് . ഇത്രയും മലീമസമായ വ്യക്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കുവൈറ്റ് ഒ. ഐ.സി. സി. ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച, മുഴുവൻ സ്ത്രീകളെയും അപമാനിച്ച ജോയ്സ് ജോർജ്ജിനെതിരെ ശക്തമായ നിയമ നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്ന് കുവൈറ്റ് ഒ. ഐ. സി. സി. ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

OICC KUWAIT
Advertisment