Advertisment

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി കെ സുരേന്ദ്രൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈത്ത്: ഒ.ഐ.സി.സി കുവൈത്ത്, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സൂം വഴിയാണ് അനുസ്മരണം സംഘടിപ്പിച്ചത്.

ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് അപ്പക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി കുവൈറ്റിന്റെ ചാർജുള്ള പ്രസിഡണ്ട് എബി വാരിക്കാട് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. "കെ സുരേന്ദ്രൻ കണ്ണൂരിൽ പകരം വെക്കുവാൻ പറ്റാത്ത ഒരു നേതാവായിരുന്നു എന്നും കോൺഗ്രസ് പ്രസഥാനത്തിനും കണ്ണൂരിലെ കോൺഗ്രെസ്സിനും തീരാ നഷ്ടമാണ് "എന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സംസാരിച്ചു.

അനുസ്മരണ പ്രഭാഷണം ഒ.ഐ.സി.സി കണ്ണൂരിന്റെ വർക്കിംഗ് സെക്രട്ടറി ജോസഫ് മാസ്റ്റർ നിർവഹിച്ചു. ബിനു മാസ്റ്റർ, മധു കുമാർ, ഷോബിൻ സണ്ണി,രാജേഷ് ബാബു,ജോർജ് മാത്യു, ജിതേഷ്, വയനാടിന്റെ ജനറൽ സെക്രട്ടറി അലക്സ് മാനന്തവാടി, ഹസീബ്, മാണി, ഇബ്രാഹിം തുടങ്ങിയവർ അനുസ്മരണം നടത്തി സംസാരിച്ചു.

യോഗത്തിൽ പങ്കെടുത്ത കണ്ണൂരിലെ ഓരോ വ്യക്തികളും കെ സുരേന്ദ്രനുമായി ഉളള വ്യക്തി ബന്ധത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ലിപിൻ മുഴക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുധീർ മുട്ടമ്മേൽ നന്ദിയും പറഞ്ഞു.

Advertisment