Advertisment

കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ ഒഐസിസി യൂത്ത് വിങ് കുവൈറ്റ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അൽ ജാബിറിന്റെ നിര്യാണത്തിൽ ഒഐസിസി യൂത്ത് വിങ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി .

മാനുഷിക സേവനത്തിന്റെ ലോക നായകപട്ടം അലങ്കരിച്ച ഒരു മനുഷ്യസ്നേഹിയും രാജ്യ നായകനുമായിരുന്നു കുവൈറ്റിന്റെ പ്രിയപ്പെട്ട അമീർ .കുവൈറ്റിലുള്ള മുഴുവൻ വിദേശികളെയും കരുതലോടെയും മാനവികതയോടെയും കണ്ട അത്യുന്നത വ്യക്തിത്വത്തിനു ഉടമയായിരുന്നു വിട വാങ്ങിയ അമീർ .രാജ്യത്തിൻറെ ദുഃഖത്തിൽ ചേർന്ന് നിന്നുകൊണ്ട് ഒഐസിസി യൂത്ത് വിങ് കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു .

Advertisment