Advertisment

"പി സി ആർ ടെസ്റ്റ് പ്രവാസികൾക്ക് സൗജന്യമാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം"

New Update

ജിദ്ദ: രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് ഏറേ ബുദ്ധിമുട്ടുണ്ടാക്കുന്ന കൊറോണാ ടെസ്റ്റ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പുതിയ  നിർദേശം ഉടൻ തിരുത്തണമെന്ന് ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കാത്ത പക്ഷം, ഓരോ പ്രവാസിക്കും വേണ്ടി വരുന്ന പി സി ആർ ടെസ്റ്റ് സൌജന്യമായി നൽകുവാൻ വേണ്ട നടപടികളെങ്കിലും സത്വരമായി സർക്കാരുകൾ കൈക്കൊള്ളണമെന്നും ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് യു എം ഹുസ്സൈൻ മലപ്പുറം ആവശ്യപ്പെട്ടു.

Advertisment

publive-image

ഇക്കാര്യത്തിൽ ഉടനടിയുള്ള തീരുമാനങ്ങളാണ് കേന്ദ്ര - സംസ്ഥാന സർക്കാറുകളിൽ നിന്ന് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾ പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം വിദേശത്ത് നിന്ന് വരുന്നവർ നാട്ടിലെത്തിലെത്തുന്ന വിമാന താവളത്തിൽ നിന്നും സ്വന്തം ചിലവിൽ പി സി ആർ ടെസ്റ്റ് വിധേയമാക്കണമെന്ന തീരുമാനം സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചിരിക്കയാണ് .

യാത്ര പുറപ്പെടുന്നതിന് എഴുപത്തിരണ്ട് മണിക്കൂര് മുമ്പ് അയ്യായിരത്തിലധികം രൂപ ചിലവ് വരുന്ന പി സി ആർ ടെസ്റ്റ് എടുത്താണ് യാത്ര ചെയ്യുന്നത് , മറ്റേതൊരു രാജ്യത്തുനിന്ന് പുറപ്പെടുന്ന 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം പി സി ആർ ടെസ്റ്റ് നിർബന്ധമുള്ളപ്പോൾ ഇന്ത്യയിലേക്ക് കൈകുഞ്ഞുമായി വരുന്നവർക്ക് വരെ 1800 രൂപയോ അതിലധികമോ അടക്കേണ്ടി വരുന്നത് ,

കൊറോണാ കാര്യത്തിൽ സൗദി ഭരണകൂടം കേന്ദ്രസർക്കാരിന് മാത്രകയാവണം. പ്രവാസികളോട് അനുഭാവ പൂർവമായ സമീപനമാണ് സൌദി ഭരണകൂടം എന്നും പുലർത്തിപ്പോന്നിട്ടുള്ളത്. റസിഡന്റ് പെർമിറ്റ് ഇല്ലാത്ത എല്ലാ വിദേശികൾക്കും കോവിഡ് - 19 എന്ന മഹാമാരി വന്ന അന്നുമുതൽ സൌജന്യ കോവിഡ് -19 ചികിൽസ , കൂടുതൽ കോവിഡ് ടെസ്റ്റ് സെന്ററുകൾ വ്യാപിപ്പിച്ചത്,

സൗജന്യ വാക്സിനേഷൻ , ടെസ്റ്റ് സെന്ററിലെ അഭൂതപൂർവമായ തിരക്ക് കുറക്കുന്നതിന് വേണ്ടി "സ്വിഹത്തി " മൊബൈൽ ആപ് വഴി ലക്ഷകണക്കിന് സ്വദേശികളും , വിദേശികളും രോഗ നിർണയം നടത്തി കൊണ്ടിരിക്കുന്നത് എല്ലാം സ്വാരാജ്യത്തെ ജനങ്ങളോട് സൗദി ഭരണകൂടം കാണിക്കുന്ന മാനുഷിക പരിഗണകളാണ്, ഭരണകൂടം എന്ന നിലയിലെ ബാധ്യതാ നിർവഹണവുമാണ്.

സാധാരണ പ്രവാസികൾ തന്റെ ജോലിയും മറ്റും നഷ്ടപ്പെട്ടു സ്വന്തം രാജ്യത്തേക്ക് യാത്ര പോവുന്നതിന് പി സി ആർ ടെസ്റ്റ് നിർബന്ധമാക്കിയവർ നാട്ടിൽ നടക്കുന്ന പേക്കൂത്തുകൾ കണ്ടില്ലെന്ന് നടിക്കുകയാണോ എന്ന് പ്രസ്താവന ചോദിച്ചു.

Advertisment