ഓ. ഐ. സി. സി. മുസാഹീമിയ കാരുണ്യ ഫണ്ട് കൈമാറി …….

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദ് :ഓ. ഐ. സി. സി മുസാഹീമിയ കാരുണ്യ ഫണ്ട് കൈമാറി,കൊല്ലം കരുനാഗപ്പള്ളി പാവുമ്പായിൽ മതാപിതാക്കളില്ലാത്ത പ്രായമായ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും തണലിൽ കഴിയുന്ന വീട് നശിച്ച കുട്ടികളായ തരുണിന്റെയും താരുണ്യയുടെയും ഭവന നിർമാണ പദ്ധതിയിലേക്കാണ് ഫണ്ട് കൈമാറിയത്.

ഓ.ഐ.സി.സി. മുസാഹീമിയ യൂണിറ്റ് പ്രസിഡന്റ് ജയൻ മാവിളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജീവ കാരുണ്യ വിഭാഗം കൺവീനർ സുനിൽ മുത്താന ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ജീവ കാരുണ്യ വിഭാഗം കൺവീനർ സജ്ജാദ് ഖാന് ഫണ്ട് കൈമാറി. റഹീം കൊല്ലം സ്വാഗതവും ഷൈജു കല്ലുംകൂട്ടത്തിൽ നന്ദിയും പറഞ്ഞു.

അനസ് മാതേങ്ങാട്ടിൽ, അഭിലാഷ് മാത്യു,സിബി മണിമല, ജാക്‌സൺ ജെയിംസ്,മോഹൻദാസ് കടയ്ക്കാവൂർ, പ്രതീഷ് അഞ്ചൽ,ശ്യാംകുമാർ അഞ്ചൽ, ഹുസൈൻ ചേലക്കര, നിസാം പാരിപ്പള്ളി,ഷാനവാസ് അഞ്ചൽ,പ്രേംജിത്ത്‌ലാൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി……….

 

×