ആസിഫ: രോഷാഗ്നിയായി ഒ ഐ സി സി പാലക്കാട് ജില്ലയുടെ  പ്രതിഷേധ ജ്വാല.

അക്ബര്‍ പൊന്നാനി
Monday, April 16, 2018
ജിദ്ദ:   തെളിച്ച്   പിടിച്ച   ഒരു  കൂട്ടം  മെഴുകുതിരികൾ   ഇന്ത്യാ  രാജ്യം  സാക്ഷ്യം  വഹിച്ച  തുല്യതയില്ലാത്ത    ക്രൂരകൃത്യത്തിലുള്ള   രോഷാഗ്നിയായി.   ജിദ്ദ  ഓ ഐ  സി  സി  സംഘടിപ്പിച്ച   “പ്രതിഷേധ ജ്വാല”   ഇന്ത്യയെ   നടുക്കിയ മൃഗീയതയുടെ   പ്രതികൾക്ക്  നേരേ  ഉയർന്ന  പ്രതിഷേധമായി.    ആസിഫ  എന്ന എട്ട് വയസ്സുകാരിയോട്   ചെയ്ത  കൊടുംക്രൂരരതയിൽ  പ്രതികളായ   സംഘപരിവാർ ശക്തികൾക്കെതിരെയും,  സംഭവത്തിൽ  മൗനം പാലിക്കുന്ന ഭരണാധികൾക്കെതിരെയും  താക്കീതുയർത്തിയ  പ്രതിഷേധ  ജ്വാല്ല   ആസിഫ മോൾക്കും കുടുംബത്തിനും നീതി കിട്ടുന്നതിന്  വേണ്ടിയുള്ള  എല്ലാ  ശ്രമങ്ങൾക്കും    ഐക്യദാർഢ്യം   പ്രഖ്യാപിച്ചു.
 
മതേതരത്വം സംരക്ഷിക്കാനും   ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാനും  വേണ്ടി  പോരാടുന്ന  രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്ന്  കൊണ്ടായിരുന്നു    ജിദ്ദയിലെ ഒ ഐ സി സി  പാലക്കാട് ജില്ലാ കമ്മറ്റിയുടെ   നേതൃത്വത്തിൽ  അരങ്ങേറിയ     “പ്രതിഷേധ ജ്വാല”.  ഷറഫിയ  ഒ ഐ സി സി ഓഫീസിൽ  സംഘടിപ്പിച്ച  പരിപാടിയ്ക്ക്   പ്രസിഡന്റ് കരീം മണ്ണാർക്കാട് നേതൃത്വം നൽകി.
 
ഇന്ത്യയിൽ നടക്കുന്ന അതി നിഷ്ടൂരമായ കൊലപതാക കേസുകളിലൂടെയാണ് നമ്മൾ ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും, മത സൗഹാർദ്ദം നില നിർത്തിപോന്ന മതേതര ഇന്ത്യയെ കീറി മുറിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന് മാത്രമേ കഴിയൂ എന്നും പ്രതിഷേധജ്വാല ഉൽഘാടനം ചെയ്തു കൊണ്ട് റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീർ  പറഞ്ഞു.  ഈ സംഭവങ്ങൾ നടക്കുമ്പോൾ കേരളത്തിലും സമാനമായ സംഭവങ്ങളാണ് നടന്നു പോരുന്നതെന്നും, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കെ മോഡിക്ക് പിണറായി കൂട്ട് എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നതെന്നും ഇവിടെ ജനാതിപത്യ മതേതര ശക്തികൾ ഒറ്റക്കെട്ടായി പോരാടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയിൽ നടക്കുന്ന  ഇത്തരം കൊലപാതകങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അതി ശക്തമായി   പ്രതികരിക്കുന്നതിനൊപ്പം,  വടക്കേ ഇന്ത്യയിലെ  ജനതകളുടെ നാട്ടുകാരുടെ ഗ്രൂപ്പുകളിൽ അനുകൂലിച്ചുള്ള ചർച്ചകൾ നടക്കുന്നതായും    ഇതിനെ ചെറുത്തു തോൽപ്പിക്കാൻ  മതേതര, ജനാധിപത്യ  വിശ്വാസികളുടെ  കുടുംബ യോഗങ്ങളും ബോധവൽക്കരണങ്ങളും അത്യാവശ്യമാണെന്നും   മുഖ്യ പ്രഭാഷണം നടത്തിയ കെ പി സി സി ഐ ടി സെൽ മെമ്പർ ഇഖ്ബാൽ പൊക്കുന്ന് പറഞ്ഞു.  ഇനിയൊരു  ആസിഫ   ഒരു  ക്രൂരതയും   ദുരന്തവുമായി   ഇന്ത്യയിൽ   ഭവിക്കരുതെന്നും   അദ്ദേഹം  പറഞ്ഞു.
 
ഇന്ത്യൻ ജനാധിപത്യത്തിനും ഇന്ത്യൻ മതേതരത്തിനും കളങ്കം വരുത്തിയ സംഭവത്തിൽ ആസിഫയുടെ ദാരുണ മരണത്തിൽ ദിവസങ്ങൾക്ക്  ശേഷം പ്രധാന മന്ത്രിയുടെ മൗനത്തിൽ നിന്നും അൽപ്പം മോചനം നടത്തിയത് ഐക്യരാഷ്ട്ര സഭ നടത്തിയ ഞെട്ടലുണ്ടാക്കിയ പ്രസ്താവന എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണെന്ന് മുൻ ഗ്ലോബൽ കമ്മറ്റി മെമ്പർ അബ്ദുറഹിമാൻ കാവുങ്ങൽ പറഞ്ഞു.
 
മുൻ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് മജീദ് നഹ,   മുജീബ് മൂത്തേടത്ത്,  ജംഷീർ എടത്തൊടി, സഹീർ മാഞ്ഞാലി, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ബഷീറലി പരുത്തിക്കുന്നൻ, ഷിബു കൂരി, ഇസ്മായിൽ കൂരിപ്പോയിൽ, സക്കീർ ചെമ്മന്നൂർ, ജിംഷാദ് വണ്ടൂർ, അഫ്ഫാൻ റഹ്‌മാൻ, മുജീബ് തൃത്താല എന്നിവർ സംസാരിച്ചു.   പ്രധിഷേധ ജ്വാലക്ക് അനീസ് അഹ്മദ് സ്വാഗതവും ഷക്കീൽ തോമസ് നന്ദിയും പറഞ്ഞു.
×