Advertisment

തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നൽകുന്നു. - ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി

author-image
admin
Updated On
New Update

റിയാദ് :തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പ്രകടനം ജനാധിപത്യ ചേരികൾക്ക് പ്രതീക്ഷ നല്കുന്നതാണെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യ വലിയൊരു അപകടത്തിലേക്ക് പോയി കൊണ്ടിരിയ്ക്കായിരുന്നു,  അതിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന്  മാത്രമേ സാധിക്കൂവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

publive-image

2019 ലെ തെരഞ്ഞടുപ്പിൽ കോൺഗ്രസ് പ്രസിഡണ്ട് രാഹുലായിരിക്കും ജനാധിപത്യ മതേതര മുന്നണിയെ നയിക്കുക. വർഗീയതയുടെ രാഷ്ട്രീയം വിഭജനത്തിന്റെ രഷ്ട്രീയം ഇനി ഇന്ത്യൻ ജനത അംഗീകരിച്ചു കൊടുക്കില്ല എന്ന മുന്നറിയിപ്പാണ് തിരഞ്ഞടുപ്പ് ഫലം നൽകുന്ന സൂചന. തിരഞ്ഞെടുപ്പ് നടന്ന പല സംസ്ഥാങ്ങളിലും സി.പി.എം.ന്റെ സമീപനം മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നതായിരുന്നു. ഇത് ബി.ജെപി.യുടെ സ്ഥാനാർത്ഥികൾക്ക് വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കിഎന്നും സെന്റർ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment