Advertisment

പ്രവാസി സംരംഭകന്റെ ആത്മഹത്യ ദൗര്ഭാഗ്യകരം. - റിയാദ് ഓ.ഐ. സി. സി.

author-image
admin
New Update

റിയാദ് : സി.പി. എം.പ്രാദേശിക നേത്രത്വത്തിന്റെയും, സി.പി. എം. ഭരിക്കുന്ന ആന്തൂർ നഗരസഭയുടെയും പീഢനത്താൽ ആത്മഹത്യാ ചെയേണ്ടി വന്ന സാജൻ എന്ന മുൻ പ്രവാസിയുടെ ദുര്യോഗത്തിൽ ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അനുശോ ചിച്ചു. പ്ര്വികളെ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നാട്ടിലേക്ക് ക്ഷണിക്കുന്ന മുഖ്യ മന്ത്രിയും പാർട്ടിയും എല്ലാ സംരംഭങ്ങളെയും അടിമുഡി തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

publive-image

സി.പി. എം പ്രാദേശിക നേത്രത്വങ്ങൾ ആവശ്യപ്പെട്ട കോഴ നല്കാത്തതിനാലും സി.പി. എമ്മിന്റെ സമുന്നതനായ നേതാവ് എം.വി. ഗോവിന്ദൻമാസ്റ്ററുടെ ഭാര്യാ ചെയര്പേഴ്‌ സണായ ആന്തൂർ നഗരസഭയുടെ ധാർഷ്ട്യത്തിനു വഴങ്ങാത്തതിനാലാണ് പ്രവർസിക്ക് ഈ ഒരു അവസ്ഥ വന്നത്. പ്രവാസികൾ വലിയ പ്രതിസന്ധിയെ നേരിടുന്ന ഈ സന്ദർഭത്തിൽ അവരുടെ ആവശ്യങ്ങളെ പാടെ അവഗണിക്കുന്ന സമീപനം സ്വികരിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഓ.ഐ. സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment