Advertisment

കോൺഗ്രസിന്റെ പ്രസക്തി കാലാതീതം. അഡ്വ. ബാബു മോഹനകുറുപ്പ്.

author-image
admin
New Update

റിയാദ് : ലോകത്ത് ദർശനങ്ങൾ പലതുമുണ്ടായിട്ടുണ്ടങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഭാവനം ചെയ്തു അവതരിപ്പിച്ച മതേതരമൂല്യത്തിലാടിസ്ഥാനമായ ദർശനം ലോകത്തിനെന്നും മാതൃകയാണെന്നും ലോകമുള്ളടത്തോളം കാലം കോൺഗ്രസ്സും അതിന്റെ ആശയങ്ങളും നിലനിൽക്കുമെന്നും മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്  അഡ്വ. ബാബു മോഹനകുറുപ്പ്  അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ഒരുക്കിയ "കോൺഗ്രസിന്റെ പ്രസക്തി സമകാലീന ഇന്ത്യയിൽ എന്ന വിഷയത്തിൽ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച യോഗത്തില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പല രാഷ്ട്രീയ ദർശനങ്ങളും വരികയും അതിനേക്കാൾ വേഗത്തിൽ മണ്മറയുകയും ചെയ്ത പശ്ചാത്തലത്തിൽ ലോകമെങ്ങും ബഹുമാനത്തോടെയും ആവേശത്തോ ടെയും വീക്ഷിക്കുന്ന കോൺഗ്രസിന്റെ തത്വശാസ്ത്രം പുതുതലമുറക്കും പഴയ തലമുറക്കും ഒരു പോലെ അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ കമ്മിറ്റി യോഗം അഡ്വ. ഷാനിമോൾ ഉസ്മാൻ എം. എൽ എ ഉത്‌ഘാടനം ചെയ്തു. കേന്ദ്രത്തിലെ ഫാസിസ്റ്റു ഭരണവും കേരളത്തിലെ ഇടതു സർക്കാരിന്റെ അഴിമതി ഭരണം കൊണ്ട് കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടുകയാണെന്നും, അടുത്ത തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് വലിയ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിൽ വരുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു. രഘുനാഥ് പറശിനിക്കടവ്, യഹ്യ കൊടുങ്ങലൂർ, സജി കായംകുളം, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാട്കുന്ന്, റസാഖ് പൂക്കോട്ടുംപാടം, ഷാനവാസ് മുനമ്പത്ത്, നൗഫൽ പാലക്കാടൻ, അസ്‌കർ കണ്ണൂർ, സലിം കളക്കര, ഷാജി സോണ, അഷ്‌റഫ് കുറ്റിച്ചൽ, സുഗതൻ നൂറനാട്, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ജലീൽ കണ്ണൂർ, ബാലുക്കുട്ടൻ, പ്രമോദ് പൂപ്പാല തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതവും സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു.

Advertisment