ഭാരത് ബന്ദ്: ഒ.ഐ.സി.സി. റിയാദ് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, September 11, 2018

റിയാദ്: രാജ്യത്ത് വര്‍ധിച്ചു വരുന്ന പെട്രോളിയം, ഡീസല്‍ ഉത്പങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കോഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച ഭാരത് ബന്ദിനോട് അനുഭാവം പ്രകടിപ്പിച്ചു ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.

ഭാരത് ബന്ദിനോട് അനുഭാവം പ്രകടിപ്പിച്ച് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ നിന്ന് 

സഫ മക്ക ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന  ഐക്യദാര്‍ഢ്യ സംഗമത്തിന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള  നേത്യത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, സജി കായംകുളം, രഘുനാഥ് പറശിനി കടവ്, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങലൂര്‍, ജില്ലാ കമ്മററി ഭാരവാഹികളായ കെ.കെ.തോമസ്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, അന്‍വര്‍ വാഴക്കാട്, അമീര്‍ പട്ടണത്ത്, അബ്ദുല്‍സലിം ആര്‍ത്തിയില്‍, അന്‍വര്‍ ചെമ്പറക്കി, തോമസ് എറണാംകുളം, അന്‍സാര്‍ പള്ളുരുത്തി, നാസര്‍ വലപ്പാട്, ഷാജി നിലമ്പൂര്‍, ജോര്‍ജ് കുട്ടി മാക്കുളം, രാജന്‍ കരിച്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

×