Advertisment

ബാബരി മസ്ജിദ് വിധി - നിര്ഭാഗ്യകരം -ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി

author-image
admin
Updated On
New Update
റിയാദ് : ബാബരി  മസ്ജിദ് പൊളിച്ച സംഭവത്തിൽ തെളിവില്ലെന്ന കോടതി വിധി ഇന്ത്യൻ ജുഡീഷ്യറിയെ പരിഹസിക്കുന്നതിനു തുല്യമാണെന്നുള്ള കാര്യത്തില്‍ സംശയമില്ലന്നും  രാജ്യം മാത്രമല്ല, കോടതികൾ പോലും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിധയപെടുന്നുവെന്നുള്ളത് അങ്ങേയറ്റം ഭീകരമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി.
Advertisment
publive-image
1992  ഡിസംബർ ആറിന് ഒരു പറ്റം  സാമൂഹ്യ ദ്രോഹികൾ ചരിത്ര പ്രധാനമായ ബാബരി പള്ളിയുടെ താഴിക കുടങ്ങൾ തച്ചു തകർക്കുന്നതിന് ലോകം മുഴുവൻ സാക്ഷിയായതാണ്. അത്തരമൊരു സംഭവത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിന്നതിൽ പ്രധാന പങ്കുവഹിച്ചുട്ടുള്ള നേതാക്കന്മാരാണ് അദ്വാനിയും, ഉമാഭാരതിയും ,മുരളി മനോഹര്‍ ജോഷി അടക്കമുള്ളവര്‍ . അത് പകൽ പോലെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
എന്നാൽ  ജനാധിപത്യവും  രാജ്യത്തെ മതേതരത്വം നിലനിർത്തണമെന്നാഗ്രഹിക്കുന്ന ആളുകളെ നിരാശയിലേക്ക് തള്ളിവിടുന്നതാണ് ഇന്നത്തെ വിധി. കഴിഞ്ഞ നവംബറിൽ ബാബരി മസ്ജിദ് നിന്ന സ്ഥലം ക്ഷേത്രത്തിനു വിട്ടു നൽകിയ വിധി പ്രഖ്യാപനത്തിൽ  അവിടെ വലിയ തോതിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ട് എന്ന് സുപ്രീം കോടതി പോലും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ  ഈ വിധിക്കെതിരെ  സർക്കാർ അപ്പീലിന് പോകണം എന്ന് ആവശ്യപെടുന്നു. രാജ്യത്തെ ജുഡീഷ്യറി  ആർ. എസ് എസ് ന്റെ തിട്ടൂരങ്ങൾക്ക് വിധയമായി പ്രവർത്തിക്കുന്നതിൽ സെൻട്രൽ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തുന്നതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Advertisment