Advertisment

ഐസക്കിന്‍റെത് തള്ള് ബജറ്റ് - ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി

author-image
admin
New Update

റിയാദ്:  പൊള്ളയായ വാഗ്ധാനങ്ങളും, യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവനകളും കുത്തിനിറച്ച യാഥാർഥ്യബോധം തൊട്ടുതീണ്ടാത്ത മൈതാന പ്രസംഗം മാത്രമാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി . വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.

Advertisment

publive-image

കേവലം നാലുമാസം കാലാവധി മാത്രമുള്ള ഈ സർക്കാരിന്റെ വീമ്പു പറച്ചിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ളതാണ്. സംസ്ഥാനത്തെ പെരുങ്കടത്തിൽ പെടുത്തിയിരിക്കുന്ന ഐസക് കേരള ജനതയെ പടുകുഴിയിൽ ചാടിക്കാനുള്ള ശ്രമത്തിലാണ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആറു മാസക്കാലത്തെ ശമ്പളം നൽകും എന്ന് പ്രവാസികളെ നോക്കി മുഖ്യമന്ത്രി പിണറായി വിജയൻ വീമ്പു പറഞ്ഞു പറ്റിച്ചത് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നമ്മുക്ക് കാണാൻ സാധിക്കും. ഇതേ സർക്കാരാണ് ക്ഷേമനിധി വർധിപ്പിക്കും എന്ന് പറയുന്നത് ചിരിക്ക് വകനൽകുന്നു.

പ്രവാസികളെ ഇത്രയേറെ ബുദ്ധിമുട്ടിച്ച ഒരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പ്രവാസികളെ എങ്ങനെയാണു ഈ സർക്കാർ കൈകാര്യം ചെയ്തതെന്ന് ജനങ്ങൾ മറന്നിട്ടില്ല. കമ്പ്യൂട്ടർവത്കരണത്തെ എതിർത്തവർ തന്നെ ഡിജിറ്റൽ വിപ്ലവം തീർക്കാൻ പോകുന്നു എന്ന് പറയുമ്പോ അത് ഏറ്റവും വലിയ തമാശയായാണ്. കാണുന്നത്.

കോടികണക്കിന് രൂപയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു എന്നാൽ അതിനുള്ള വരുമാന മാര്ഗങ്ങള് എവിടെയെന്നു പറയുവാൻ ധനമന്ത്രിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ജനങ്ങൾ വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ട്ടിച്ചു വഞ്ചിക്കാമെന്നാണ് ഈ സർക്കാർ കരുതുന്നതെങ്കിൽ അടുത്ത നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കേരള ജനത ശക്തമായി തന്നെ ഈ അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന എന്ന കാര്യത്തിൽ സംശയമില്ലന്നും സെൻട്രൽ കമ്മിറ്റ പറഞ്ഞു.

Advertisment