Advertisment

ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ശുഹൈബിനെ അനുസ്മരിച്ചു

author-image
admin
Updated On
New Update

റിയാദ് :സി പി എം ആക്രമണത്തിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു . ശുഹൈബിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ബത്ത ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സി പി എമ്മിന്റെ അക്രമ രാസ്ഥ്‌ട്രീയത്തിനെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്നും കേരളത്തിലെ  സാംസ്കാരിക നേതാക്കളും ബുദ്ധിജീവികളും ഈ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പം അണിചേരണമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ സി പി എമ്മിന് കാലം കരുതി വച്ചിരിക്കുന്നത് "ബംഗാൾ മോഡൽ " ആണെന്നും അവർ കൂട്ടിച്ചെർത്തു .

പ്രസിഡന്റ് അഭിലാഷ് മാവിലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ രഘുനാഥ് പറശ്ശിനിക്കടവ് , അസ്‌കർ കണ്ണൂർ , ഇസ്മായിൽ എരുമേലി , അബ്ദുള്ള വല്ലാഞ്ചിറ , നൗഫൽ പാലക്കാടൻ, മുഹമ്മദലി മണ്ണാർക്കാട് , യഹ്യ കൊടുങ്ങല്ലൂർ , ഷഫീക്ക് കിനാലൂർ , മുഹമ്മദ് കുഞ്ഞി കോറളായി, റഫീക്ക് വെളിയമ്പ്ര , ജിഫിൻ അരീക്കോട് , സുരേഷ് ശങ്കർ , മുനീർ കോക്കല്ലൂർ , ഷുക്കൂർ ആലുവ, സജീർ പൂന്തുറ , നൗഷാദ് വെട്ടിയാർ എന്നിവർ സംസാരിച്ചു .

സന്തോഷ് ബാബു സ്വാഗതവും നവാസ് കണ്ണൂർ നന്ദിയും പറഞ്ഞു . സായി പ്രശാന്ത് , ഹരീന്ദ്രൻ, സിനീഷ് തമ്പി , വിനോദ് വേങ്ങയിൽ , മഹേഷ് , അഷറഫ് കോറളായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ചടങ്ങിൽ കെ പി സി സി നിർമ്മിച്ച " ശുഹൈബ് എന്ന പോരാളി " എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു .

Advertisment