Advertisment

ഓ.ഐ.സി.സി. റിയാദ് റിപ്പബ്ലിക്ക് ദിനാഘോഷം - ആർട്ടിക്കിൾ 14, ചർച്ച ശ്രദ്ധയമായി

author-image
admin
New Update

റിയാദ് : ഭരണഘടനയെ മുറുകെ പിടിച്ചു മതേതരത്വം ഉയർത്തിപ്പിടിക്കുക എന്നുള്ളതാണ് ഓരോ ഭാരതീയനും അർപ്പിതമായ കടമായെന്നും, വർഗീയതക്കെതിരെയുള്ള മുഖം നോക്കാതെയുള്ള പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നതെന്നും എഴുപത്തിയൊന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷ ത്തിന്റെ ഭാഗമായി ഓ.ഐ.സി.സി. റിയാദ് കമ്മിറ്റി സംഘടിപ്പിച്ച "ആർട്ടിക്കിൾ 14" എന്ന വിഷയ ത്തെ ആശ്പഥമാക്കി നടന്ന ചർച്ച സമ്മേളനത്തിൽ പങ്കെടുത്തത്തവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഭാരതീയനെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ അതി ന്റെ അർത്ഥവും വ്യപ്തിയും മനസ്സിലാക്കി തുടക്കത്തിൽ തന്നെ പ്രതിരോധിച്ചില്ലങ്കിൽ ഗുരുത രമായ ഭവിഷ്യത്താണ് ഭാരതം നേരിടാനിരിക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകർച്ചക്ക് സമാനമായ സ്ഥിതിവിശേഷത്തിനു ഭാരതം വിധയമാകുമെന്നും ഭയപ്പെടേണ്ടിയി രിക്കുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ പതിനാല് രാജ്യത്തിനകത്ത് പൗരന്മാർക്കും, പൗരന്മാര ല്ലാത്തവ ർക്കും തുല്യമായ പരിഗണനയാണ് നൽകുന്നതെന്നും അത് തകർക്കാനുള്ള ശ്രമങ്ങളെ എല്ലവരും കരുതിയിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

publive-image

സഫ മക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചർച്ച സദ്ദസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉദ്ഘടനം ചെയ്തു. സെന്റർ കമ്മിറ്റി ജന സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ചർച്ച നിയന്ത്രിച്ചു. ഭരണഘടനയുടെ ആമുഖം ട്രഷറർ നവാസ് വെള്ളിമാട് കുന്നു വായിച്ചു. സുധീർ കുമ്മിൾ ( നവോദയ)  സത്താർ താമരത്ത് (കെ.എം.സി.സി) പ്രമുഖ മാധ്യമ പ്രവർത്തകൻ നജീം കൊച്ചു കലുങ്ക്, ബാലകൃഷ്‌ണൻ, അഷ്‌റഫ് വടക്കേവിള ഓ.ഐ.സി.സി. ഭാരവാഹികളായ സജി കായംകുളം, മുഹമ്മദലി മണ്ണാർക്കാട്, ഷംനാഥ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂർ, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ ബാലു കുട്ടൻ, സുഗതൻ നൂറനാട്, സജീർ പൂന്തുറ, കരീം കൊടുവള്ളി, ഫൈസൽ പാലക്കാട്, സുരേഷ് ശങ്കർ, ശുകൂർ ആലുവ, ഷാജി നിലമ്പൂർ, സലാം ഇടുക്കി, ജെറിൻ കൊല്ലം, സത്താർ കായംകുളം, സുരേഷ് ബാബു, അനസ് മുസാമിയ തുടങ്ങിയവർ സംസാരിച്ചു. രഘുനാഥ് പറശിനിക്കടവ് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

publive-image

Advertisment