Advertisment

യുപിയിലെയും ബിഹാറിലെയും വിജയം പ്രതീക്ഷ നൽകുന്നു. - റിയാദ് ഓ.ഐ.സി.സി.

author-image
admin
New Update

റിയാദ് :യു.പി.യിലും ബീഹാറിലും നടന്ന ലോക സഭാ നിയമ സഭാ ഉപ തിരഞ്ഞെടുപ്പുകളിൽ ജനാധിപത്യ ശക്തികളുടെ വിജയം ജനാധിപത്യ ചേരിക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ വിജയം വിഭജിച്ചു നിൽക്കുന്ന പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ വിജയിക്കാം എന്ന വലിയൊരു സന്ദേശം നിൽക്കുന്നതായി ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി വിലയിരുത്തി. .

Advertisment

publive-image

വർഗീയ ശക്തികൾക്കെതിരെയുള്ള വലിയൊരു വിധിയെഴുത്തായാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇത് മനസ്സിലാക്കി പ്രവർത്തിക്കുവാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ശ്രമിക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വില കൊടുക്കാതെ വെറും വർഗീയത മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാരാണ് യു.പിയിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാർ. സർക്കാർ ആപ്പീസുകൾക്ക് കവി നിറം കൊടുക്കുക, ഗോരഖ് പൂർ ആശുപത്രിയിൽ കുട്ടികൾ മരണപ്പെട്ടത്,

സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളിൽ കെടിയുയർത്തി അതിന്റെ വിഡിയോ അയച്ചു കൊടുക്കണമെന്ന് ഉത്തരവ് കെടുത്ത, ന്യൂനപക്ഷങ്ങളുടെ ദേശ സ്നേഹത്തെ സംശയത്തോടെ വീക്ഷിക്കുന്ന ഗവണ്മെന്റിനെതിരെയുള്ള ജനങ്ങളുടെ രോഷ പ്രകടനമാണ് ഈ തിരഞ്ഞടുപ്പ് ഫലം നൽകുന്ന സൂചന. ബീഹാറിലും മതേതര സംവിധാനത്തെ തകർക്കാൻ ശ്രമിച്ച നിതീഷ് കുമാറിനെ ബിഹാറിലെ ജനങ്ങൾ കൈവിട്ടു എന്നതിനുള്ള സൂചനയാണ് ബിഹാറിലെ ആർ.ജെ.ഡി.യുടെ വിജയം. ഇത് 2019 ല നടക്കുന്ന പാർലമെന്റ് തിരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പിൽ ജനാധിപത്യ കക്ഷികൾക്ക് ആവേശം നൽകും എന്ന കാര്യത്തിൽ സംശയമില്ല എന്ന് സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

Advertisment