Advertisment

ഒ ഐ സി സി സ്മാർട്ട് സെൽ ബിസിനസ് പരീശീലനം 25 ന്

New Update

ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി യുടെ കിഴിലുള്ള സ്മാർട്ട് സെല്ലിന്റെ അഭിമുഖ്യത്തിൽ ജിദ്ദയിൽ ബിസിനസ്സ് ഡവലപ്മെന്റ് ട്രെയിനിങ്. പ്രമുഖ പരിശീലകനും ബിസിനസ്സ് സംരഭങ്ങളുടെ സാരഥിയുമായ എം എ റഷീദ് നേതൃത്ത്വത്തിൽ ചൊവ്വാഴ്ച (25-6-2019) രാത്രി 8.30 നു സീസൺസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് ആണ് പ്രവാസികൾക്ക് വർത്തമാന കാല സാഹചര്യത്തിൽ ഏറെ പ്രസക്തമായ ബിസിനസ് പരിശീലന പരിപാടി.

Advertisment

publive-image

പവർ ആപ് യുവർ ബിസ്സിനസ് എന്ന വാട്സാപ്പ് കൂട്ടിയമ്മയുടെ സ്ഥാപകൻ കൂടിയായ റഷീദ് ഇതിനോടകം 10000 ത്തിൽ അധികം പേര്ക്ക് പരീശീലനം നൽകിയിട്ടുണ്ട് പ്രവാസി കൾക്ക് എങ്ങിനെ വ്യവസായ സംരഭങ്ങൾ ആരംഭിക്കാമെന്നും വിജയകരമായി അവ എങ്ങിനെ നടത്തികൊണ്ടുപോകാമെന്നും പ്രവാസ ജീവിതം സമ്പന്നമാകുന്നതിനുള്ള മാര്ഗങ്ങള് മാര്ഗങ്ങള് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പരിശീനലനം നൽകുന്ന പരിപാടിയിലേക്ക് മുൻക്കൂടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമായിരിക്കും പ്രവേശന മെന്ന് പ്രസിഡണ്ട് കെ ടി എ മുനീർ അറിയിച്ചു.

ജിദ്ദയിലെ വ്യവസായ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്.കൂടുതൽ വിവാരങ്ങൾക്കു ജനറൽ സെക്രട്ടറിമാരായ സാകിർ ഹുസൈൻ എടവണ്ണ (0551328244.) നൗഷാദ് അടൂർ (0532505929.) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment