Advertisment

ഓ ഐ സി സി തിരുവനന്തപുരം ജില്ല കമ്മിറ്റി ഇലക്ഷൻ കൻവെൻഷൻ.

author-image
admin
New Update

റിയാദ് :ജില്ലയിലെ രണ്ട് പാർലിമെന്റ് മണ്ഡലങ്ങളിലായി മത്സരിക്കുന്ന ഡോ: ശശി തരൂരിനും അടൂർ പ്രകാശിനും കൈപത്തി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് 13-4 -2019ശനിയാഴ്ച രാത്രി 7-30 സ ഫാമക്കാ ആഡിറ്റോറിയത്തിൽ വെച്ച് വിപുലമായ ഇലക്ഷൻ കൺവൻഷൻനടത്തി വൈസ് പ്രസിഡൻറ് നിഷാദ് ആലംകോട് ആമുഖപ്രസംഗം നടത്തി തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡന്റ് സജീർ പൂന്തുറ അദ്ധ്യക്ഷനായിരുന്നു കൺവെൻഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉത്ഖാടനം ചെയ്തു

Advertisment

publive-image

യുവപ്രാസoഗികനും വാഗ്മിയുമായ  അനൂപ് വി ആർ രാജീവ് ഗാന്ധി സ്റ്റഡി സർക്കിൽ സ്റ്റേറ്റ് ഇൻ-ചാർജ് മുഖ്യ പ്രഭാഷണം നടത്തി മുപ്പത്തിമുക്കോടി ദൈവങ്ങളിൽ വിശ്വസ ക്കുന്ന നമ്മുടെ നാട്ടിൽ ലോകം അറിയപ്പെടുന്ന മതേതര ക്ഷേത്രമാണ് ശബരിമല . വാവരുടെ അനുഗ്രഹം ഉണ്ടങ്കിലെ അയ്യന്റെ പ്രീതി ലഭിക്കുകയുള്ളു എന്ന ശബരി മലയുടെ മതേതര സ്വഭാവo തകർക്കാനുള്ള ഹിഡൻ അജണ്ടയാണ്BJP ക്ക് ഉള്ളത് ആദ്യമായി ഇന്ത്യൻ പാർലിമെന്റിൽ ശബരിമല വിഷയo നിയമനിർമാണത്തിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തരൂർ നടത്തിയ പ്രസംഗം എല്ലാപേരുടേയും ശ്രദ്ധ നേടിയതാണന്ന് അനുപ് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

തിരുവനന്തപുരത്തിന്റെ സമഗ്ര വികസനo വിഭാവനം ചെയ്യുന്ന തരൂരിനും ആറ്റിങ്ങൾ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി വോട്ട് തേടുന്ന ശ്രീ അടൂർ പ്രകാശിനും വമ്പിച്ച വിജയം നല്കുവാൻ പ്രവാസികൾ നാട്ടിലുള്ള ബന്ധുക്കളെ നിർബന്ധമായും വോട്ട് ചെയ്യാൻ സജ്ജരാക്കാൻ വേണ്ട സാഹചര്യം ഒരുക്കണമെന്ന് കൺവെൻഷനിൽ സoസാരിച്ചവർ ഓർമ്മപെടുത്തി സലിം കളക്കര അബ്ദുള്ള വല്ലാഞ്ചിറ യഹിയ കൊടു ങ്ങല്ലൂർ ഷാജി സോണ നവാസ് വെള്ളിമാട്കുന്നു സഫീർ പൂന്തുറ അഷറഫ് വടക്കേവിള ഷംനാദ് കരുനാഗപ്പള്ളി റസാഖ് പൂക്കോട്ടുംപാടം ഷിഹാബ് കൊട്ട്കാട് ജമാൽ ചോറ്റി സത്താർ കായംകുളം നൗഷാദ് വെട്ടിയാർ എന്നിവർ സംസാരിച്ചു.സാബു കുളമൂട്ടം സഫീർ ബുർഹാൻ നജീം എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി ജനറൽ സെക്രട്ടറി ജഹാംഗീർ സ്വാഗതവും റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു

Advertisment