Advertisment

ഓഐസിസി വനിതാവേദി വാർഷികാഘോഷം വർണ്ണതാളലയ സംഗമവേദിയായി

author-image
admin
Updated On
New Update

ദമ്മാം :കിഴക്കൻ പ്രവിശ്യക്ക് അവിസ്മരണീയമായ ഉത്സവപ്രതീതിയൊരുക്കി ഓഐസിസി റീജണൽ വനിതാവേദി വാർഷികാഘോഷം ദമ്മാമിൽ അരങ്ങേറി . രാഷ്ട്രീയ സാമൂഹികസാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ എന്നും വേറിട്ട പ്രവർത്തനവുമായി പ്രവിശ്യയിൽ നിറഞ്ഞു നിൽക്കുന്ന വനിതാ വേദിയുടെ വാർഷികം വൈവിധ്യമാർന്ന മത്സരങ്ങളുടേയും , കലാപരിപാടികളുടേയും കൊണ്ടാടി

Advertisment

publive-image

വനിതാവേദി പ്രസിഡണ്ട് ഡോക്ടർ സിന്ധു ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജണൽ പ്രസിഡന്റ് ബിജു കല്ലുമല ഉദ്‌ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യ മതേതരമൂല്യങ്ങളെ വീണ്ടെടുക്കാനായി നാഷണൽ കോൺഗ്രസ്സിന്റെ മുൻനിരപ്പോരാളികളായി രാഹുൽ ഗാന്ധിയും , ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തിയതോടെ , ഇന്ത്യൻ ജനതയ്‌ക്കൊപ്പം പ്രവാസികളും ആവേശത്തിലാണ്.

publive-image publive-image

പ്രവാസിമണ്ണിൽ നിന്നുകൊണ്ട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നവ ഊർജത്തോടെ നേരിടുവാൻ , കോൺഗ്രെസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുവാൻ വനിതാവേദിയുടെ പ്രവർത്തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഓഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് സി . അബ്ദുൾ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി . റീജിയണൽ വൈസ് പ്രസിഡന്റ് ഹനീഫ് റാവുത്തർ , ജനറൽ സെക്രട്ടറി ഇ .കെ .സലിം , ട്രെഷറർ റഫീഖ് കൂട്ടിലങ്ങാടി , യൂത്ത് വിങ് പ്രസിഡന്റ് നബീൽ നെയ്തല്ലൂർ , വനിതാ വേദി വൈസ് പ്രസിഡന്റുമാരായ സഫിയ അബ്ബാസ് , രാധികാ ശ്യാംപ്രകാശ് , സെക്രട്ടറി ഡോക്ടർ ഫൗഷാ ഫൈസൽ , എക്സിക്യൂട്ടീവ് അംഗങ്ങളായ സിന്ധു സന്തോഷ് , ഹുസ്ന ആസിഫ് , തെസ്നി റിയാസ് എന്നിവർ ആശംസകളർപ്പിച്ചു .

 

publive-image

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി എക്സിക്യൂട്ടീവ് അംഗം സിന്ധു സന്തോഷിനും , ദമ്മാമിലെ പ്രമുഖ നൃത്താധ്യാപിക സൗമ്യാ വിനോദിനും ചടങ്ങിൽ യാത്രയയപ്പ് നൽകി . വനിതാവേദി ജനറൽ സെക്രട്ടറി ഷിജിലാ ഹമീദ് സ്വാഗതവും , ഗീതാ മധുസൂദനൻ നന്ദിയും പറഞ്ഞു . വാർഷികത്തോടനുബന്ധിച്ചു നടത്തിയ , ഇന്ത്യൻ സ്വാതന്ത്ര്യവും , ഭരണഘടനയും , ഇന്ത്യൻ നാഷണൽ കോൺഗ്രെ സ്സുമായി ബന്ധപ്പെട്ട വനിതാ രത്നങ്ങളെ കുറിച്ചുള്ള ചിത്രപ്രദർശനം കാണികളുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു .

 

 

publive-image

വാർഷികത്തോടനുബന്ധിച്ചു നടന്ന കലാസന്ധ്യയ്ക്ക് തിരുവാതിര, ഒപ്പന , നാടൻ പാട്ട് , സിനിമാറ്റിക് ഡാൻസ് , നാടോടി നുത്തം , ദേശഭക്തി സന്ദേശവുമായി തീം ഡാൻസ് , കോമഡി ഡാൻസ് , ഗാനമേള എന്നിവയെല്ലാം കൊഴുപ്പേകി . ജസീർ കണ്ണൂർ , ജോബിൻ , സൗജന്യ ശ്രീകുമാർ ,കല്യാണി ബിനു , അസ്‌ലം ഫറോക്ക് , നിജിൽ മുരളി സഞ്ജയ് രാജ് , എന്നിവരുടെ ഗാനങ്ങളും , അനാമിക അനിൽ , റാഹിൽ സലിം , മാനസാ മധുസൂദനൻ , അമൃതാ സന്തോഷ് , എന്നിവരുടെ നൃത്തങ്ങളും , ഓഐസിസി അൽഹസ , ഓഐസിസി കുടുംബവേദി ജുബൈൽ , ജെയ്‌നി ജോജു ,സൗമ്യ വിനോദ് , , വിദ്യാ പ്രമോദ് , സരിതാ നിതിൻ , ശില്പാ നൈസിൽ , ഷഹീൻ , മോഹനൻ മാഷ് , അറേബ്യൻ റോക്ക് സ്റ്റാർസ് ടീം ഇഷ്ഖ് എന്നിവർ അണിയിച്ചൊരുക്കിയ നൃത്തരൂപങ്ങളും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി . കുമാരി അസ്‌ന ഷംസ് അവതാരകയായിരുന്നു .

publive-image publive-image

 

 

 

Advertisment