Advertisment

35 ലക്ഷത്തിന്റെ കടബാധ്യതയുണ്ട് ..750 കിലോ ഉള്ളിക്ക് ലഭിച്ചത് വെറും 1064 രൂപ മാത്രം; സഹായിക്കാന്‍ കഴിയില്ലെങ്കില്‍ ‘സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം ; കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴി ലഭിച്ച 2000 രൂപ യോഗി ആദിത്യനാഥിന് നല്‍കി ആഗ്രയിലെ കര്‍ഷകന്റെ പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴി ലഭിച്ച 2000 രൂപ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്‍കി ആഗ്രയിലെ കര്‍ഷകന്റെ പ്രതിഷേധം. കടക്കെണിയിലായ തന്നെ സഹായിക്കാത്ത മുഖ്യമന്ത്രിക്ക് ഈ തുക അയച്ചിട്ടുണ്ടെന്നാണ് കര്‍ഷകനായ പ്രദീപ് ശര്‍മ്മ പറഞ്ഞത്.

Advertisment

publive-image

തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ ‘സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം’ എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 35 ലക്ഷത്തിന്റെ കടബാധ്യത തനിക്കുണ്ടെന്നും ഉരുളക്കിഴങ്ങ് കര്‍ഷകനായ പ്രദീപ് പറഞ്ഞു.

കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസിക്കുന്നത്. വീട്ടുചിലവുകള്‍ കണ്ടെത്താന്‍ തന്നെ ബുദ്ധിമുട്ടുകയാണ്. 2016ല്‍ കൃഷി നാശം വന്നശേഷം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാറിനും കത്തെഴുതി. എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ കാണാന്‍ ഞാന്‍ ഡല്‍ഹിയില്‍ പോയിരുന്നു. പക്ഷേ അവിടെ നിന്നും വെറുംകയ്യോടെയാണ് മടങ്ങിയത്. ‘ അദ്ദേഹം പറയുന്നു.

2015ല്‍ കടബാധ്യതയുള്ള തന്റെ അമ്മാവന്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ പ്രശ്നങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും അദ്ദേഹം പറയുന്നു.

‘750 കിലോഗ്രാം ഉള്ളിയാണ് ഈ സീസണില്‍ ഞാനുണ്ടാക്കിയത്. എന്നാല്‍ കിലോയ്ക്ക് ഒരു രൂപയാണ് നിപദ് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഈയാഴ്ച പറഞ്ഞത്. ഒടുവില്‍ തര്‍ക്കത്തെ തുടര്‍ന്ന് കിലോയ്ക്ക് 1.40 എന്ന തോതില്‍ വിറ്റു. 1064 രൂപയാണ് 750 കിലോഗ്രാമിന് കിട്ടിയത്.’ എന്നാണ് കര്‍ഷകനായ സഞ്ജയ് പറയുന്നത്.

Advertisment