Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പ്.... രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി....വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ നിരവധി പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി....മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‌ലി, ഹേമമാലിനി, അന്‍പുമണി രാംദാസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നു

New Update

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് വോട്ടെടുപ്പ് തുടങ്ങി. 95 മണ്ഡലങ്ങളില്‍ വിധിയെഴുതും. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഈ മണ്ഡലങ്ങള്‍. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.

തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഇന്ന് വോട്ടെടുപ്പ് നടക്കും. വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുതുച്ചേരിയിലും മറ്റ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23 ലേക്ക് മാറ്റിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‌ലി, ഹേമമാലിനി, അന്‍പുമണി രാംദാസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കശ്മീര്‍, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധിയെഴുതുന്നത്.

തമിഴ്‌നാട്ടില്‍ രജനികാന്തും കോണ്‍ഗ്രസ് ലീഡര്‍ പി. ചിദംബരവും വോട്ട് രേഖപ്പെടുത്തി.

Advertisment