Advertisment

മൂന്നാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക ആക്രമണം......മുര്‍ഷിദാബാദിലെ ബൂത്തിനു സമീപം നടന്ന ബോംബേറില്‍ ഒരാള്‍ മരിച്ചു...... 10 പേര്‍ക്ക് പരുക്ക്.... കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

New Update

കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക ആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടുപാര്‍ട്ടികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. ഏഴു പേര്‍ക്കു പരുക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനൊപ്പം ബൂത്ത് പിടിച്ചെടുക്കലും കള്ളവോട്ട് നടക്കുന്നതായും ആക്ഷേപമുണ്ട്.

Advertisment

publive-image

മുര്‍ഷിദാബാദിലെ റാണിനഗര്‍ പ്രദേശത്തെ പോളിങ് ബൂത്തുകള്‍ക്കു സമീപം അജ്ഞാതനായ ഒരാള്‍ ബോംബെറിഞ്ഞു. ബോംബെറിഞ്ഞയാള്‍ക്കു പിന്നാലെ മൂന്നുനാലുപേര്‍ ഓടി മറയുന്നതിന്റെ വിഡിയോ പുറത്തുവന്നു. ഈ ബോംബേറില്‍ മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ദക്ഷിണ ദിനാജ്പുരിലെ ബുനിയാദ്പുരിലെ വീട്ടില്‍ ബാബുലാല്‍ മുര്‍മു എന്ന പോളിങ് ഏജന്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 

Advertisment