Advertisment

ഒക്കലഹോമയില്‍ ഫ്‌ളൂ മരണം 173 ആയെന്ന് ആരോഗ്യവകുപ്പ്

New Update

ഒക്കലഹോമ: ഫഌ സീസണ്‍ ആരംഭിച്ചതിന് ശേഷം ഒക്കലഹോമയില്‍ മാത്രം 173 പേര്‍ മരിച്ചതായി ഒക്കലഹോമ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.3860 പേരെ പനിയുടെ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയിപ്പില്‍ പറയുന്നു.

Advertisment

publive-image

ഫെബ്രുവരി 14 മുതല്‍ അഞ്ചു പേര്‍ മരിക്കുകയും 300 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2009 ന് ശേഷം ഇത്രയും മരണം നടക്കുന്നതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം ഫഌ സീസണില്‍ 130 പേരാണ് മരിച്ചത്.65 ന് മുകളില്‍ പ്രായമുള്ളവര്‍ 2000 പേരും, പതിനെട്ടിന് താഴെ പ്രായമുള്ളവര്‍ 500 പേര്‍ക്കുമാണ് വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.

ഫഌ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തവര്‍ക്ക് ഇനിയും അതെടുക്കാം എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ക്ലിനിക്കുകളിലോ, ആശുപത്രികളിലോ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Advertisment