ഓക്‌ലഹോമയിലെ അധ്യാപകര്‍ക്കൊപ്പം സംസ്ഥാന ജീവനക്കാരും സമരത്തിന്

പി പി ചെറിയാന്‍
Tuesday, March 13, 2018

ഓക്‌ലഹോമ: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ഏപ്രില്‍ ആദ്യ വാരം മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച അധ്യാപകര്‍ക്കൊപ്പം സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരും ഏപ്രില്‍ 2 മുതല്‍ പണി മുടക്ക് ആരംഭിക്കുമെന്ന് ഓക്‌ലഹോമ പബ്ലിക് എംപ്ലോയിസ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 2 ന് മുമ്പ് നിയമസഭ സമാജികര്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളവര്‍ധനവ് അംഗീകരിച്ചില്ലെങ്കില്‍ സമരമാരംഭിക്കാനാണ് തീരുമാനം.

213 മില്യന്‍ ഡോളറിന്റെ ശമ്പള വര്‍ധനവാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. പണിമുടക്ക് ഉള്‍പ്പെടെയുള്ള വിവിധ സമരമുറകള്‍ക്കാണ് രൂപം നല്‍കുന്നതെന്ന് യൂണിയന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടോം ഡണ്ണിങ്ങ് പറഞ്ഞു.

1990 ലാണ് ഓക്‌ലഹോമ അധ്യാപകര്‍ ആദ്യമായി ശമ്പളവര്‍ധനയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി സമരരംഗത്തിറങ്ങിയത്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ത സമരരീതിയായിരിക്കും ഏപ്രില്‍ 2 മുതല്‍ അധ്യാപകര്‍ സ്വീകരിക്കുകയെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

×