Advertisment

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി ; വൃദ്ധന്റെ മൃതദേഹം വീടിനു പുറത്തെ സ്റ്റോര്‍ മുറിയിലും ഭാര്യയുടെ മൃതദേഹം അടുക്കളയിലും ; സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ സംശയം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചെങ്ങന്നൂർ :  ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി . വെൺമണി കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ. പി. ചെറിയാൻ (75) , ഭാര്യ ലില്ലി (68) എന്നിവരാണ് കൊല്ലപ്പെട്ടത്‌ . ചെറിയാൻ പുറത്തെ സ്റ്റോർ മുറിയിലും ഭാര്യ ലില്ലി അടുക്കളയ്ക്കു സമീപവും വെട്ടേറ്റു മരിച്ച നിലയിലാണ് കാണപ്പെട്ടത്.

publive-image

ഇവരുടെ മക്കൾ വിദേശത്താണ്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സംശയിക്കുന്നു. സ്ഥലത്തേക്കു പൊലീസ് ആരെയും പ്രവേശിപ്പിക്കുന്നില്ല. അന്വേഷണം പുരോഗമിക്കുന്നു.

Advertisment