Advertisment

ചായക്കട നടത്തി ഉലകം ചുറ്റിയ ഇവരും അതിസമ്പന്നർ; മലയാളി ദമ്പതികളെ വാഴ്ത്തി ആനന്ദ് മഹീന്ദ്രയും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിലോ അതിമനോഹരമായ ട്രാവൽ ബ്ലോഗുകൾ എഴുതുന്നവരുടെ കൂട്ടത്തിലോ ഇവരുടെ പേര് ഉണ്ടാകില്ല. എന്നാൽ കയ്യടികൾക്കോ അംഗീകാരങ്ങൾക്കോ അല്ല, സ്വയം സന്തോഷത്തിനായിരുന്നു ഇവരുടെ യാത്രകൾ.ചായക്കട നടത്തി ലഭിച്ച വരുമാനം കൊണ്ട് ഇരുപതോളം രാജ്യങ്ങളിൽ യാത്ര ചെയ്ത വിജയൻ, മോഹന ദമ്പതികളെ നമുക്കറിയാം. ഈ പ്രായത്തിൽ വേറെ പണിയില്ലേ എന്നു ചോദിക്കുന്നവർക്ക് ചിരിയാണ് പ്രത്യുത്തരം. ഇപ്പോള്‍ വ്യവസായി ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഇവര്‍.ഫോബ്സിന്‍റെ സമ്പന്നരുടെ പട്ടികയിൽ ഇവരുണ്ടാകില്ല.

Advertisment

publive-image

പക്ഷേ നമ്മുടെ രാജ്യത്തെ അതിസമ്പന്നരിൽ പെടുന്നവരാണ് ഇവരും. ഇവരുടെ ജീവിതമാണ് ഇവരുടെ സമ്പാദ്യം. അടുത്ത തവണ ഇവരുടെ പട്ടണത്തിലെത്തുമ്പോൾ ഉറപ്പായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയിരിക്കും’, ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

45 വർഷമായി വിജയനും മോഹനും വിവാഹിതരായിട്ട്. ഇതുവരെ ഏകദേശം 20 തോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേട്ടറിഞ്ഞെത്തിയ ദേശീയ മാധ്യമങ്ങളടക്കമുള്ളവർ ഇവരുടെ യാത്രാപ്രേമം വാർത്തയാക്കി ലോകംമുഴുവൻ അറിയിച്ചു. അപ്പോഴും തോളിൽ കയ്യുമിട്ടു ഭാര്യയെയും ചേർത്തുപിടിച്ചു വിജയൻ യാത്രയിലായിരുന്നു. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിൻസ്‌കി എന്ന വിഖ്യാത ട്രാവൽ ബ്ലോഗറും കൊച്ചിയിൽ ഇവരുടെ ശ്രീ ബാലാജി കോഫി ഹൗസിലെത്തി. യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞ് ലോകത്തിനുമുമ്പിൽ പങ്കുവെച്ചു. ലക്ഷക്കണക്കിനു പേരാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഡ്രൂ ബിൻസ്‌കിയുടെ വിഡിയോ കണ്ടത്.

തൊണ്ണൂറുകളുടെ പകുതിയിലാണ് വിജയൻ കൊച്ചിയിൽ ചായക്കട തുടങ്ങുന്നത്. അതുവരെ ചായ കൊണ്ടു നടന്നു വിൽക്കുന്നതായിരുന്നു ജോലി. അന്നുമുതലേ തങ്ങളുടെ വരുമാനത്തിന്‍റെ ഒരു ഭാഗം ഇവര്‍ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. യാത്രകളായിരുന്നു ലക്ഷ്യം. ഒരു വലിയ ഹോട്ടലുണ്ടാക്കണമെന്നോ കെട്ടിടം പണിയണമെന്നോ ആഗ്രഹിച്ചിട്ടേയില്ല. വിജയനും മോഹനയും വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മൂത്ത മകൾ ഉഷയും മരുമകൻ മുരളിയും കൂടിയാണ് കട നടത്തുന്നത്. ഇരുവർക്കും പൂർണപിന്തുണയാണ് മക്കൾ നൽകുന്നത്.

Advertisment