അന്ന് കൊടും ഭീകരന്‍; ഇന്ന്, വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നു

Sunday, September 9, 2018

old gangster serve noodles for the needy

തായ്പേയ്: ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും യെന്‍ വേ ഷൂയിന്‍ ജീവിച്ചത് തെറ്റുകളിലായിരുന്നു. കൊള്ളസംഘത്തിനോടൊപ്പം നിയമം തെറ്റിച്ചും, മറ്റുള്ളവരെ ഉപദ്രവിച്ചും കഴിഞ്ഞ ഷൂയിന്‍ ഇന്ന് അങ്ങനെയൊന്നുമല്ല. പാവപ്പെട്ടവര്‍ക്കായി നൂഡില്‍സ് ഉണ്ടാക്കി നല്‍കുകയാണ് ഈ പഴയ ഗുണ്ട.

ന്യൂ തായ്പേയ് സിറ്റിയില്‍ കാലങ്ങളായി നൂഡില്‍സ് സ്റ്റാള്‍ നടത്തുകയാണ് ഷൂയിന്‍റെ കുടുംബം. നാല്‍പത് വയസായ ഷൂയിന്‍ ഇപ്പോള്‍ അവിടെ നൂഡില്‍സ് തയ്യാറാക്കുന്നു. പണം കൊടുത്ത് വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കായാണ് അദ്ദേഹം നൂഡില്‍സ് നല്‍കുന്നത്. കടയിലെത്തുന്നവരില്‍ നിന്നും അതിനായി സംഭാവന സ്വീകരിക്കും.

പതിനഞ്ചാമത്തെ വയസിലാണ് ഷൂയിന്‍ ഗുണ്ടാജീവിതം ആരംഭിക്കുന്നത്. ഒരിക്കല്‍ ഒരാളെ മര്‍ദ്ദിച്ചവശാനാക്കി. അയാള്‍ മരിച്ചതിനെ തുടര്‍ന്ന് നാലര വര്‍ഷം ജയിലില്‍. പിന്നീട്, വീണ്ടും പലകേസുകളില്‍ പെട്ടു. ജയിലിലുമായിട്ടുണ്ട്.

പക്ഷെ, അനുവാദമില്ലാതെ തോക്ക് കയ്യില്‍ വെച്ചതിന് ജിയലിലായി പുറത്തിറങ്ങിയതോടെ അയാള്‍ മാറിച്ചിന്തിച്ചു തുടങ്ങി. ഗുണ്ടാ ജീവിതം അവസാനിപ്പിച്ചു. പിന്നീടാണ് ആഹാരം കഴിക്കാനില്ലാത്തവര്‍ക്ക് ആഹാരം കൊടുത്തു തുടങ്ങിയത്.

നാല് വര്‍ഷത്തിനുള്ളില്‍ 40,000 പാത്രം നൂഡില്‍സെങ്കിലും ഷൂയിന്‍ ഇങ്ങനെ നല്‍കിയിട്ടുണ്ടാകും. അതുമാത്രമല്ല ജയിലുകളിലുള്ളവരെ കാണുകയും തന്‍റെ അനുഭവം പറയുകയും കൂടി ചെയ്യാറുണ്ട് ഈ പഴയ ഗുണ്ട.

×