Advertisment

നാലുകാലിലെത്തിയ മകന്റെ തെറിവിളി സഹിക്ക വയ്യാതായതോടെ പൊലീസിനെ വിളിച്ചു; കലിമൂത്ത് അമ്മയെ അടിച്ചു താഴെയിട്ടു, മുഖത്ത് ചവിട്ടി; മകന്റെ ആക്രമണത്തില്‍ വൃദ്ധമാതാവിന്റെ കണ്ണ് തകര്‍ന്നു

New Update

പാവറട്ടി : വൃദ്ധ മാതാവിന്റെ കണ്ണ് ചവിട്ടിത്തകർത്ത മകനെതിരെ പോലീസ് കേസെടുത്തു. കാക്കശ്ശേരി പുളിഞ്ചേരിപടി പാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരിക്കാണ് (71) മകൻ ബൈജുവി​ന്റെ (45) മർദനത്തിൽ പരിക്കേറ്റത്. ആദ്യം പരാതി രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കാതിരുന്ന പോലീസ് സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisment

publive-image

ശനിയാഴ്ച മദ്യപിച്ചെത്തിയ മകൻ വഴക്ക്​ ആരംഭിച്ചതോടെ മേരി പോലീസിനെ വിളിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തിങ്കളാഴ്ച രാവിലെ ബൈജു മേരിയെ മർദ്ദിക്കുകയും തള്ളി താഴെയിട്ട് മുഖത്ത് ചവിട്ടുകയും ചെയ്തത്.

കണ്ണിൽ നീര് വെച്ചതിനെ തുടർന്ന് ബന്ധുക്കൾ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച്​ ശസ്ത്രക്രിയ നടത്തി. എന്നാൽ കണ്ണി​ന്റെ കാഴ്ച ശേഷി നഷ്​ടപ്പെടാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു .

തുടർന്ന് ബൈജുവിനെതിരെ പരാതിയുമായി ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് പരാതി സ്വീകരിക്കാതെ മടക്കി അയച്ചു. ​ സംഭവം വിവാദമായതോടെയാണ് ചൊവ്വാഴ്ച മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തത്.

arrest report
Advertisment