Advertisment

നമ്മുടെ സൈന്യത്തിലെന്നു കരുതി ഇന്ത്യന്‍ സൈനികന്‍ പ്രണയിച്ചത് ഐ എസ് ഐ നിയോഗിച്ച പാക് ചാരസുന്ദരിയെ ! പ്രണയം മൂത്ത് കാമുകിയെ വിവാഹം ചെയ്യാന്‍ ഭാര്യയെ ഡിവോഴ്‌സും ചെയ്തു. ഒടുവില്‍ രഹസ്യം ചോര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്‍റെ നേഴ്‌സിങ് കോര്‍പ്‌സ് സൈനിക ക്യാപ്റ്റന്‍ എന്ന് കരുതി ഇന്ത്യന്‍ സൈനികന്‍ പ്രണയിച്ചത് ഐ എസ് ഐ നിയോഗിച്ച പാക് ചാരസുന്ദരിയെ ! പ്രണയം മൂത്ത് കാമുകിയെ വിവാഹം ചെയ്യാന്‍ ഭാര്യയെ ഡിവോഴ്‌സും ചെയ്തിരുന്നു.

ഒടുവില്‍ സൈന്യത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ സൈനികനെയും പാക് കാമുകിയെയും കണ്ടെത്തിയത് . ഇതുവഴി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയ കേണല്‍ സോംബീര്‍ ഘോഷിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഫെയ്‌സ്ബുക്കിലെ അനിക ചോപ്ര എന്ന പ്രൊഫൈലുമായി ഇയാള്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ചാറ്റിംഗിനിടെ പല സൈനിക രഹസ്യങ്ങളും ഇയാള്‍ അനികയ്ക്ക് കൈമാറി.

ഇന്ത്യന്‍ സൈന്യത്തില്‍ മിലിട്ടറി നേഴ്‌സിങ് കോര്‍പ്‌സിന്റെ സൈനിക ക്യാപ്റ്റന്‍ എന്നാണ് അനികയുടെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ഇങ്ങനെയൊരാള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായി. ഐ.എസ്.ഐ ഒരുക്കിയ പെണ്‍കെണിയാണ് അനിക എന്ന പ്രൊഫൈലിന് പിന്നില്‍ എന്നും വ്യക്തമായി. അനികയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന സോംബീര്‍ ഇവരെ വിവാഹം ചെയ്യാന്‍ ഭാര്യയെ ഡിവോഴ്‌സ് ചെയ്തിരുന്നു.

സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. സൈനികര്‍ തന്നെ തിരിച്ചറിയാനുതകുന്ന വിവരങ്ങളോ, റാങ്കോ, എവിടെയാണ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നോ ജോലി സംബന്ധിച്ച മറ്റ് പ്രധാനപ്പെട്ട വിവരങ്ങളോ സോഷ്യല്‍ മീഡിയ വഴി പങ്കിടാനാകില്ല. കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിട്ടും സൈനിക രഹസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് നിരവധി സൈനികര്‍ അറസ്റ്റിലായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫെയ്‌സ്ബുക്ക് പെണ്‍കെണിയില്‍ കുടുങ്ങി രഹസ്യങ്ങള്‍ കൈമാറിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ അറസ്റ്റിലായിരുന്നു.

militory
Advertisment