ഒ​ളി​മ്പി​ക്സ് വേദിക്കായി ഇ​ന്ത്യ നീക്കം തുടങ്ങി. വിജയിച്ചാല്‍ ഇന്ത്യയിലെ ആദ്യ ഒളിമ്പിക്സ് 2032 ല്‍

സ്പോര്‍ട്സ് ഡസ്ക്
Monday, December 3, 2018

ന്യൂ​ഡ​ൽ​ഹി : 2032 ഒ​ളി​മ്പി​ക്സ് ഇ​ന്ത്യയില്‍ നടത്താന്‍ ഐ​ഒ​എ ശ്ര​മം തുടങ്ങി. ഇത് സാധ്യമായാല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ളിമ്പി​ക്സി​നു വേ​ദി​യാ​കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​ന്ത്യ​ൻ ഒ​ളി​മ്പിക് സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) ന​ട​ത്തു​ന്ന​ത്. ദ​ക്ഷി​ണ-​ഉ​ത്ത​ര കൊ​റി​യ​ക​ൾ സം​യു​ക്ത​മാ​യും ജ​ർ​മ​നി​യും 2032 ഒ​ളി​മ്പി​ക്സ് വേ​ദി​ക്കാ​യി നീ​ക്കം ന​ട​ത്തു​ന്നതിനിടയിലാണ് ഇന്ത്യയുടെ നീക്കം. കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ട്.

വേ​ദി​ക്കാ​യി ഇ​ന്ത്യ ഒ​ഒ​സി (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഒ​ളി​ന്പി​ക് ക​മ്മി​റ്റി) ത​ല​വ​ൻ തോ​മ​സ് ബാ​ഷി​നെ ഈ ​വ​ർ​ഷ​മാ​ദ്യം ഐ​ഒ​എ പ്ര​സി​ഡ​ന്‍റ് ന​രീ​ന്ദ​ർ ബത്ര ക​ണ്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഒ​എ ഒൗ​ദ്യോ​ഗി​ക​മാ​യി താ​ത്പ​ര്യ​മ​റി​യി​ച്ച് ബി​ഡ് സ​മ​ർ​പ്പി​ച്ചു.

ന്യൂ​ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ഒ​ളി​മ്പി​ക്സ് വേ​ദി​യാ​ക്കാ​ൻ ഐ​ഒ​എ മ​ന​സി​ൽ കാ​ണു​ന്ന​ത്. മ​റ്റ് ന​ഗ​ര​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

2032 ഒ​ളി​മ്പി​ക്സി​നാ​യു​ള്ള ബി​ഡ് പ്രോ​സ​സ് 2022-ലാ​ണ് ആ​രം​ഭി​ക്കു​ക. 2025-ൽ ​വേ​ദി പ്ര​ഖ്യാ​പ​നം ന​ട​ക്കും.

×