Advertisment

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആഘോഷിച്ച്‌ ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍

New Update

publive-image

Advertisment

തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനം തൊടുപുഴ സോക്കര്‍ സ്‌കൂളില്‍ ആഘോഷിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. പവനന്‍ സ്വാഗതം പറഞ്ഞു.

സുനില്‍ സെബാസ്റ്റ്യന്‍ ദീപശിഖ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചു. ദേശീയ നീന്തല്‍താരം ബേബി വര്‍ഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

publive-image

നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഹരിലാല്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രിന്‍സ് കെ. മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു നായര്‍, മുന്‍ സന്തോഷ് ട്രോഫി താരം സലിംകുട്ടി പി.എ., ഇടുക്കി ഒളിമ്പിക് വേവ് രക്ഷാധികാരി ആര്‍.കെ. ദാസ്, പ്രസ് ക്ലബ് പ്രസിഡന്റ് എംഎന്‍. സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം.എന്‍. ബാബു കൃതജ്ഞത പറഞ്ഞു.

Advertisment