Advertisment

ടോക്കിയോ-2020 ലെ ഇന്ത്യൻ ഒളിമ്പിക് ടീമിനായുള്ള ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി 

New Update

publive-image

ന്യൂ ഡൽഹി: ടോക്കിയോ-2020 ഒളിമ്പിക് ഗെയിംസിലേക്കുള്ള ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക തീം സോംഗ് ന്യൂഡൽഹിയിൽ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ കിരൺ റിജിജു പുറത്തിറക്കി. ജനപ്രിയ പിന്നണി ഗായകൻ ശ്രീ മോഹിത് ചൗഹാൻചിട്ടപ്പെടുത്തി അദ്ദേഹം തന്നെ ആലപിക്കുകയും ചെയ്ത ഈ ഗാനത്തിന്റെ വരികൾ  രചിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പത്‌ന ഗാഹിലോട്ടെയാണ്.

കായിക രംഗത്തെ ഏറ്റവും ഉയർന്ന വേദിയിൽ നിന്നുകൊണ്ട് രാജ്യത്തിന് കീർത്തി കൈവരിക്കാനുള്ള ഓരോ അത്‌ലറ്റിന്റെയും സ്വപ്നത്തിന്റെ ആത്മാവിനെ ഈ ഗാനം വർധിത വീര്യത്തോടെ ഉൾക്കൊള്ളുന്നുവെന്ന് കേന്ദ്ര കായിക മന്ത്രി ശ്രീ കിരൺ റിജിജു പറഞ്ഞു. കായിക മന്ത്രാലയം രാജ്യവ്യാപകമായി #ചിയർ 4 ഇന്ത്യ (#Cheer4India) ക്യാംപെയ്നിലൂടെ ക്വിസ്സുകൾ, സംവാദങ്ങൾ,   ഒളിമ്പിക്സിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ മികച്ച കായികതാരങ്ങൾക്ക് പ്രോത്സാഹജനകമായി ഓരോ ഇന്ത്യക്കാരനും മുന്നോട്ട് വന്ന് ഈ പ്രസ്ഥാനത്തിൽ പങ്കു ചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisment