Advertisment

ഒളിമ്പിക്‌സില്‍ പങ്കെടുത്ത് നാട്ടിലെത്തിയ ധനലക്ഷ്മിയെ കാത്തിരുന്നത് സഹോദരിയുടെ മരണവാര്‍ത്ത; സ്വീകരണത്തിനിടെ പൊട്ടിക്കരഞ്ഞ് താരം

New Update

publive-image

Advertisment

തിരുച്ചിറപ്പള്ളി: ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ റിലേ ടീമംഗം ധനലക്ഷ്മിയെ കാത്തിരുന്നത് സഹോദരിയുടെ മരണവാര്‍ത്ത. നാട്ടില്‍ തനിക്ക് ലഭിച്ച സ്വീകരണത്തിനിടെ സഹോദരി എവിടെ എന്ന് ധനലക്ഷ്മി അമ്മ ഉഷയോട് ചോദിക്കുകയായിരുന്നു.

ഇതോടെ ഉഷ ആ സങ്കടവാര്‍ത്ത മകളെ അറിയിച്ചു. ഇതു കേട്ട് ധനലക്ഷ്മി പൊട്ടിക്കരഞ്ഞപ്പോള്‍ ചുറ്റും നിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ധനലക്ഷ്മി ടോക്യോയില്‍ ആയിരുന്നപ്പോഴാണ് സഹോദരി അസുഖം മൂര്‍ച്ഛിച്ച് മരിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം ധനലക്ഷ്മിയെ അറിയിച്ചിരുന്നില്ല. റിലേയില്‍ മത്സരിക്കുമ്പോള്‍ പ്രകടനത്തെ ബാധിച്ചാലോ എന്ന ആശങ്കയിലാണ് ഇതു മറച്ചുവെച്ചത്.

ഇന്ത്യയുടെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ടീമംഗങ്ങളായ ശുഭ വെങ്കട്ടരാമനും ധനലക്ഷ്മി ശേഖറും ഞായറാഴ്ച്ചയാണ് സ്വദേശമായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെത്. ധനലക്ഷ്മി റിസര്‍വ് താരമായിരുന്നു.

Advertisment