Advertisment

ഒളിമ്പിക്‌സിന് കാണികളുണ്ടാകില്ല; ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

New Update

publive-image

ടോക്യോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് വേദിയായ ടോക്യോയില്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ കാണികളില്ലാതെയാകും ഒളിമ്പിക് നടക്കുക. നേരത്തെ വിദേശത്തുനിന്നുള്ള കാണികള്‍ക്ക് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

കൊവിഡിനെ പ്രതിരോധിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേ മതിയാവൂ എന്നും അല്ലാത്തപക്ഷം രാജ്യം മറ്റൊരു കോവിഡ് തരംഗത്തെക്കൂടി നേരിടേണ്ടിവരുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.

olympics
Advertisment