Advertisment

ഒമാൻ എയർസ് ഇന്ത്യയിൽ 25 വർഷം പൂർത്തിയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഒമാൻ സുൽത്താനേറ്റതിന്റെ അവാർഡ് ജേതാവായ നാഷണൽ കാരിയർ ഒമാൻ എയർസ് ഇന്ത്യയിൽ വിജയകരമായി 25 വർഷം പിന്നിട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉഭയകക്ഷി വ്യാപാരത്തിൽ ഈ വർഷം 67 ശതമാനം വളർച്ച കൈവരിക്കുകയുമുണ്ടായി.

2018 ൽ ഒമാൻ എയർ സീറ്റ് ഫാക്ടർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനവും പ്രീമിയം ക്യാബിനിൽ 25 ശതമാനവും വാർഷിക വളർച്ച കൈവരിക്കുകയുണ്ടായി.

2017 ൽ ഒമാനിലേക്ക് 3.21 ലക്ഷം ഇന്ത്യൻ വിനോദ സഞ്ചാരികളാണ് എത്തിയത്. 2016 നെ അപേക്ഷിച്ച് ഇത് 7 ശതമാനം കൂടുതലാണ്. 2018 ൽ വളർച്ചാനിരക്കിൽ 18 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment