വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം ഗള്‍ഫില്‍ പോയ 30 കാരനായ ഒമാന്‍ മലയാളി യുവാവ് തിരികെ നാട്ടിലെത്തി ആദ്യ കണ്‍മണിയെ കാണുംമുമ്പ് ആശുപത്രിയില്‍ മരിച്ചു

ന്യൂസ് ബ്യൂറോ, ഒമാന്‍
Saturday, January 13, 2018

ഒമാന്‍ : വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം ഗള്‍ഫില്‍ പോയ യുവാവ് നാട്ടിലെത്തിയ ശേഷം വീട്ടില്‍ എത്തി ആദ്യ കണ്‍മണിയെ കാണുംമുമ്പ് ആശുപത്രിയില്‍ മരിച്ചു.

ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി മലയാളി യുവാവായ ആറാട്ടുപുഴ നല്ലാണിക്കല്‍ പുത്തന്‍വീട്ടില്‍ രാജേഷ് (30) ആണു മരിച്ചത്. മസ്‌ക്കറ്റില്‍ നിന്ന് അസുഖ ബാധിതനായ രാജേഷിനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് നാട്ടിലെത്തിച്ചത് .

ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേയ്ക്കാണ് രാജേഷിനെ കൊണ്ടുപോയത്. എന്നാല്‍ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞു ഒന്നരമാസം കഴിഞ്ഞാണ് രാജേഷ് ഗള്‍ഫില്‍ പോയത്. പിന്നീട് ഭാര്യ പ്രസവിച്ചപ്പോള്‍ വരാന്‍ കഴിഞ്ഞില്ല . നാട്ടില്‍ പോയി കുഞ്ഞിനെ കാണാന്‍ ഒരുങ്ങുമ്പോഴാണ് അസുഖബാധിതനായി ചികിത്സ തുടങ്ങിയത് .

പിന്നീട് സ്ഥിതി വഷളായപ്പോള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു . എന്നാല്‍ വീട്ടില്‍ എത്താത്തതിനാല്‍ രാജേഷിന് മകളെ കാണാനായിട്ടില്ല . ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും അവശനായിരുന്നു .

കുട്ടിയെ കാണിക്കാന്‍ കഴിയും മുന്‍പ് മരണവും സംഭവിച്ചു . മസ്‌ക്കറ്റില്‍ മെക്കാനിക്കായി ജോലി നോക്കുകയായിരുന്നു രാജേഷ് .

×