Advertisment

ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രവാസികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മസ്‌കറ്റ് : ഒമാനിലെ ബി‍ദ്‍യ വിലായത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ വിദേശികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.

Advertisment

ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ , മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

publive-image

കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. അതിനാൽ പ്രതികള്‍ രാജ്യം വിട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതികളെല്ലാം ഏഷ്യക്കാരാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Advertisment