Advertisment

ഒമാനില്‍ കാണാതായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചതായി കണ്ടെത്തി, അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, മരിച്ചത് കോട്ടയം സ്വദേശി

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്​കത്ത് ​: ഒമാനില്‍ കാണാതായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചതായി കണ്ടെത്തി. റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം. കോട്ടയം വെള്ളാവൂര്‍ സ്വദേശി കരിമ്പന്‍മാക്കല്‍ ബിജോ ജോസഫാണ് മരിച്ചത്. 46 വയസ്സായിരുന്നു.

Advertisment

publive-image

ബിജോയെ കാൺമാനില്ലാത്തതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഖൗല ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്​.

കഴിഞ്ഞ 14നാണ്​ അപകടം സംഭവിച്ചത്​. സംഭവസ്​ഥലത്ത്​ വെച്ച്​ മരണം സംഭവിച്ചതായാണ്​ അറിയുന്നത്​. ഗാലയിലെ ഹോട്ടലിൽ മാനേജർ വിസയിൽ ഇൗ വർഷം ആദ്യത്തിലാണ്​ ബിജോ ഒമാനിലെത്തിയത്​. വിനീതയാണ്​ ഭാര്യ. മൂന്ന്​ പെൺമക്കളുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടക്കുന്നു.

 

accident death
Advertisment