ഒമര്‍ ലുലുവിനെതിരേ പ്രതിഷേധം കത്തുന്നു, സ്ത്രീകള്‍ക്കെതിരായ സംവിധായകന്റെ ഫേസ്ബുക്കിലെ പരാമര്‍ശത്തിനെതിരേ എന്‍.എസ്. മാധവനും

ഫിലിം ഡസ്ക്
Sunday, February 25, 2018

സ്ത്രീ അധിക്ഷേപത്തെ പിന്തുണയ്ക്കുന്ന നികൃഷ്ടനാണ് സംവിധായകന്‍ ഒമര്‍ ലുലു എന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഒമര്‍ ലുലു അംഗമായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുറന്നുകാണിക്കുന്ന പത്രവാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ട്വിറ്ററില്‍ മാധവന്റെ അഭിപ്രായപ്രകടനം.

കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് മാധവന്‍ ട്വീറ്റില്‍ പറഞ്ഞു. മലയാളികളുടെ ഓണ്‍ലൈന്‍ ജീവിതത്തിന്റെ ഇരുണ്ട മുഖം വ്യക്തമാക്കുന്നതാണ് പത്രവാര്‍ത്തയെന്ന് ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒമര്‍ ലുലു അംഗമായ ഫാന്‍ ഫൈറ്റിങ് ക്ലബ് എന്ന ഗ്രൂപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് മാധവന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അധിക്ഷേപകരമായ ചര്‍ച്ചകള്‍ക്കു കുപ്രസിദ്ധമായ ഈ ഗ്രൂപ്പ് നേരത്തെ തന്നെ വിവാദമായിരുന്നു. ഗ്രൂപ്പില്‍ ഒമര്‍ ലുലു നടത്തിയ കമന്റുകളും അധിക്ഷേപ പരാമര്‍ശങ്ങളെ ശരിവയ്ക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

×