ലിപ് ലോക്ക് ഒക്കെ ആയത് ഒമ്പതാമത്തെ ടേക്കില്‍…പ്രിയ ബോള്‍ഡായി ചെയ്തു…റോഷന്റെ ചമ്മല്‍ ഇപ്പോഴും മാറിയിട്ടില്ല

ഫിലിം ഡസ്ക്
Monday, February 11, 2019

ഒരു അഡാറ് ലവ്വിനെക്കുറിച്ച് ഒമര്‍ ലുലു. ചെറിയ ഒരു തമാശ ചിത്രമാണ് അഡാറ് ലവ് എന്ന് സംവിധായകന്‍ ഒമര്‍ ലുലു. പടത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ടീസറിലെ പ്രിയ വാര്യരുടെ ലിപ് ലോക്ക് രംഗവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

ലിപ്‌ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു.

യൂട്യൂബില്‍ ലൈക്കിനേക്കാളേറെ ഡിസ്‌ലൈക്കുകളായിരുന്നു വീഡിയോക്ക് ലഭിച്ചത്. നേരത്തെ ചിത്രത്തിലെ രണ്ടാമതായി പുറത്തിറങ്ങിയ ഗാനത്തിനും സമാന അനുഭവമായിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തെ ബാധിക്കില്ലെന്ന് സംവിധായകന്‍ പറയുന്നു.

×