Advertisment

പ്രിയവാര്യര്‍ ആഹങ്കാരിയാണോ?...ഒരു അഡാറ് ലവും, സിനിമയുടെ ഷൂട്ടിംഗ് പ്രതിസന്ധികളെപറ്റിയും ഒമര്‍ ലുലു മനസ്തുറക്കുന്നു

author-image
admin
Updated On
New Update

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ ഒരു അഡാറ് ലവ്. ചിത്രീകരണത്തിന് മുന്‍പ് അഡാറ് വൈറലായ ചിത്രം കൂടിയാണ് അഡാറ് ലവ്. പ്രിയവാര്യരും കണ്ണിറുക്കലും സിനിമയുടെ ചിത്രീകരണവും പ്രതിസന്ധിയെയും പറ്റി മനസ്സ് തുറക്കുവാണ് സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു.

Advertisment

അഡാറ് ലവ് യൂത്തിനും ഫാമിലിക്കും കാണാന്‍ സാധിക്കുന്ന ചിത്രമാണ്. അത് ഉറപ്പുതരാന്‍ സാധിക്കുമെന്ന് ഒമര്‍ പറയുന്നു. ഒമര്‍ ലുലുവിന്റെ സിനിമയില്‍ അഭിനയിച്ച കുറേ കുട്ടികളുണ്ട്. പ്രിയയാണ് താരമായത്.  പ്രിയ ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ക്രഷല്ലേ എന്നും ലുലു ചോദിക്കുന്നു.

publive-image

നിങ്ങള്‍ സിനിമ കാണൂ. അപ്പോള്‍ മനസിലാകും ആരാണ് നായിക നായകന്‍ എന്നെല്ലാം. സിനിമ തിയേറ്ററില്‍ പോയി കാണുക, സിനിമ വിജയിപ്പിക്കുക. പ്രിയയും നൂറിനും രണ്ടാളും നന്നായി അഭിനയിച്ചിട്ടുണ്ട്. അന്തിമ വിധി പ്രേക്ഷകരുടേതാണെന്നും അദ്ദേഹം വ്യ്ക്തമാക്കുന്നു.

പ്രിയയേയും നൂറിനേയും വച്ചുനോക്കുമ്പോള്‍ നല്ല ആക്ടര്‍ ആരാണ്?

പ്രേക്ഷകര്‍ പറയട്ടെ. ഞാനല്ല അത് പറയേണ്ടത്. എന്നെ സംബന്ധിച്ച് എത്ര ടെയ്ക്ക് എടുത്താലും സീന്‍ ഭംഗിയാക്കുക എന്നതാണ്. ഞാന്‍ ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഷൂട്ട് ചെയ്തത് ഈ ഫിലിമാണ്. 88 ദിവസം ഷൂട്ട് ചെയ്തിട്ടുണ്ട്. ഹാപ്പി വെഡ്ഡിംഗ് ആയാലും ചങ്ക്സ് ആയാലും 40 ദിവസം കൊണ്ട് തീര്‍ന്നതാണ്. ഇതില്‍ എല്ലാറ്റിന്റെയും ഇരട്ടി അധ്വാനമുണ്ട്. ടെക്നിക്കല്‍ സൈഡിലുള്‍പ്പെടെയുള്ളവര്‍ നീതി പുലര്‍ത്തി. എനിക്കിപ്പോള്‍ ആരാണ് നന്നായി അഭിനയിച്ചത് എന്ന് പറയാന്‍ സാധിക്കില്ല. പ്രേക്ഷകര്‍ പറയട്ടെ അത്.

publive-image

നിര്‍മാതാവുമായി പ്രശ്നമുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ഉണ്ണികൃഷ്ണന്‍ സര്‍, സിദ്ദിഖ് സര്‍, എകെ സാജന്‍ സര്‍, സലാം ബാപ്പുക്ക, സുരേഷ് കുമാര്‍ ചേട്ടന്‍, രജപുത്ര രഞ്ജിത്തേട്ടന്‍, അങ്ങനെ ഫെഫ്കയും ഫിലിം ചേമ്പറും എല്ലാം ശ്രമിച്ചിട്ടാണ് പടം തീര്‍ന്നത്.

നിര്‍മാതാവുമായുള്ള അഭിപ്രായ വ്യത്യാസം പോലും പ്രിയയ്ക്ക് പ്രാധാന്യം നല്‍കണം എന്നതിനേച്ചൊല്ലിയായിരുന്നു. പ്രിയയ്ക്കല്ല, കഥയ്ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്. സൂപ്പര്‍ താരം രജനികാന്ത് അഭിനയിച്ച ചിത്രമാണെങ്കില്‍ പോലും കഥ നന്നാവണം, ആളുകളെ എന്‍ഗേജ് ചെയ്ത് ഇരുത്തണം. നമ്മള്‍ താരത്തിന്റെ പിന്നാലെയല്ല പോകേണ്ടത്. കഥയുടെ പിന്നാലെയാണ് നമ്മള്‍ പോകേണ്ടത്. കഥവിട്ട് താരത്തിന്റെ പിന്നാലെ പോകാന്‍ താത്പര്യമില്ല.

publive-image

രണ്ടാമത്തെ ഗാനം പുറത്തുവന്നപ്പോള്‍ അതിന് ഇത്രയും ഡിസ് ലൈക്കുകള്‍ വന്നതിന്റെ കാരണത്തെപറ്റിയും ഒമര്‍ പറയുന്നു

ഒരുപാട് ഹേറ്റേഴ്സുണ്ട്. പ്രിയയോട് ദേഷ്യമുള്ളവരുണ്ട്. എന്നോട് ദേഷ്യമുള്ളവരുണ്ട്. എങ്കിലും ഈ പടം വിജയിക്കും.

പ്രിയ അഹങ്കാരിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ദുഖമുണ്ടായോ?

നെഗറ്റീവ് എന്തുവന്നാലും വേദനിക്കും. നല്ല വാര്‍ത്ത വന്നാല്‍ സന്തോഷിക്കും. ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റിയായി മാറുമ്പോള്‍ അങ്ങനെ സംഭവിക്കും. അതിന്റെ നെഗറ്റീവ് സൈഡുമുണ്ട്. ചെറിയ കുട്ടികളല്ലേ. അവര്‍ക്ക് അതിന്റേതായ പക്വതക്കുറവുമുണ്ടാകാം.

publive-image

പ്രിയ ആദ്യം ഒരു പരിപാടിക്ക് വന്നപ്പോഴാണ് പ്രിയയ്ക്കെതിരെ ആരോപണങ്ങളുണ്ടായത്. ഒരു വസ്ത്രം രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് താങ്ങിപ്പിടിക്കുന്ന ഒരു രംഗമുണ്ടായി. അന്നുമുതലാണ് പ്രിയ അഹങ്കാരി എന്നൊരു പേര് വീണത്. അതിലെന്താണ് അഭിപ്രായം?

മലയാളികളുടെ പ്രശ്നമാണ്. അവള്‍ അത്തരത്തില്‍ അങ്ങനെ വന്നു. അതില്‍ പ്രശ്നമില്ല.

ഇനി ഒമര്‍ ചിത്രത്തിലാണ് അഭിനയിക്കുക എന്നൊരു വാക്ക് പ്രിയ പറഞ്ഞിരുന്നു. എന്നാല്‍ റിലീസിന് മുന്നേ മറ്റ് ചിത്രങ്ങളിലേക്ക് പോയി. അത് എങ്ങനെ കാണുന്നു?

സന്തോഷമേയുള്ളൂ. നമ്മുടെ ചിത്രത്തില്‍ അഭിനയിച്ച കുട്ടിക്ക് റിലീസിന് മുമ്പ് അത്രയും അവസരം ലഭിക്കുന്നുവെന്നുപറഞ്ഞാല്‍ സന്തോഷമുണ്ട്.

Advertisment