ജനീവ: വാക്സിൻ അതിജീവിക്കാനുള്ള ശേഷി ഒമൈക്രോണിനില്ല എന്ന് നിരവധി പരീക്ഷണങ്ങൾക്കൊടുവിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ഒമിക്രോൺ പടർന്നുപിടിച്ച ദക്ഷിണാഫ്രിക്കയിലാണ് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടന്നുവരുന്നത്.
/sathyam/media/post_attachments/DOXCYtMxOvubmsjE7p3s.jpg)
ഓമിക്രോൺ വൈറസ് വകഭേദത്തിന് വാക്സിനെ അതിജീവിക്കാനുള്ള കഴിവുണ്ടെന്ന് ഇതുവരെ തെളിയിക്ക പ്പെട്ടിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന വക്താവ് ഡോകടർ മൈക്ക് റയാൻ വെളിപ്പെടുത്തുന്നത്.
മറ്റൊരു സുപ്രധാന വിഷയം ഓമിക്രോൺ മറ്റുള്ള വേരിയന്റുകളെ അപേക്ഷിച്ച് പ്രതീക്ഷിച്ചതുപോലെ വേഗത്തിൽ പടരുന്നില്ല എന്നതാണ്. ഒരു പക്ഷേ ലോകരാജ്യങ്ങൾ കൂടുതൽ ജാഗരൂകരായതും ഒരു കാര ണമാകാം.
ഇനിയും പുതിയ കോവിഡ് വകഭേദങ്ങൾ വരാനുള്ള സാദ്ധ്യത മുൻനിർത്തി കോവിഡ് ബൂസ്റ്റർ വാക്സിൻ അനിവാര്യ ഘടകമാണെന്നാണ് ഡോകടർ മൈക്ക് റയാൻ അഭിപ്രായപ്പെടുന്നത്.
ഏതായാലും ഭയപ്പെട്ടതുപോലെ അത്ര അപകടകാരിയാകില്ല പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us