കിടക്കകളുടെ അഭാവത്തില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല; കൊവിഡ് ബാധിതയായ 67-കാരി മരിച്ചതില്‍ അക്രമാസക്തരായി ബന്ധുക്കള്‍; ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഓടിച്ചിട്ട് മര്‍ദ്ദിച്ചു-വീഡിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 27, 2021

ന്യൂഡല്‍ഹി: കിടക്കകളുടെ അഭാവം മൂലം ഐസിയുവില്‍ പ്രവേശം ലഭിക്കാതെ കൊവിഡ് ബാധിതയായ 67-കാരി മരിച്ചതില്‍ ആശുപത്രിയില്‍ സംഘര്‍ഷം. ഡല്‍ഹിയിലാണ് സംഭവം നടന്നത്. അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഓടിച്ചിട്ട് മര്‍ദ്ദിച്ചു.

ഇതിന്റെ വീഡിയോസമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കും തല്ല് കിട്ടി. കയ്യിൽ കിട്ടിയ കമ്പി കൊണ്ടാണ് ഇവർ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചത്.

×